𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ;

വെബ് ഡസ്ക് :-ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ തരൂർ കോൺ​ഗ്രസ് പാ‍ർട്ടിയിലെ ഒരു എം.പി മാത്രമാണെന്നും പാ‍ർട്ടി നിലപാട് അം​ഗീകരിച്ചില്ലെങ്കിൽ തരൂരിന് പുറത്തു പോകേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ ക‍ർശന നിലപാട് പാർട്ടിക്കുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ ആണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്.

കെ റെയിൽ വിഷയത്തിൽ പാ‍ർട്ടിയുടേയും മുന്നണിയുടേയും നിലപാടിന് വിരുദ്ധമായ നിലയിൽ ശശി തരൂ‍ർ പ്രതികരണം തുടരുകയും പിണറായി വിജയനെ പൊതുവേദികളിൽ പ്രശംസിച്ചു സംസാരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്.


മരണാനന്തരം ശരീരം ദഹിപ്പിക്കണം എന്നു പറഞ്ഞ പിടി തോമസിൻ്റെ അന്ത്യാഭിലാഷം ഞങ്ങൾ നടത്തിക്കൊടുത്തു. മൂന്നാം തീയതി ചിതാഭസ്മം ഉപ്പു തോട്ടിലെ വീട്ടുകല്ലറയിൽ സമർപ്പിക്കും. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പിടിയുടെ നിലപാടാണ് ശരി എന്ന് കാലം തെളിയിച്ചുവെന്ന പറഞ്ഞ സുധാകരൻ ഗാഡ്കിൽ വിഷയത്തിൽ പുരോഹിതർ പിടി തോമസിൻ്റെ ശവമഞ്ചം ചുമന്ന സംഭവം കഴിഞ്ഞ കാര്യമാണെന്നും അവർക്ക് അതിൽ പശ്ചാത്താപം ഉണ്ടെന്നും പറഞ്ഞു ഇക്കാര്യത്തിൽ താൻ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും സുധാകരൻ വ്യക്തമാക്കി.

കേരളത്തി പൊലീസ് എന്ന സംവിധാനമുണ്ടോ എന്ന് ചോദിച്ച കെപിസിസി അധ്യക്ഷൻ കൊലപാതകങ്ങൾ തടയാൻ പൊലീസിന് കഴിയുന്നില്ലെന്ന് വിമ‍ർശിച്ചു. ആലപ്പുഴയിൽഎന്ത് മുൻ കരുതലാണ് പൊലീസ് എടുത്തത്. അവർക്ക് ഇൻറലിജൻസ് സംവിധാനം ഇല്ലേ. അവർ ചുമട്ട് തൊഴിലാളികളൊന്നും അല്ലല്ലോ. രാഷ്ട്രീം കലർത്തി പൊലീസിനെ നിഷ്ക്രിയമാക്കിയത് പൊലീസ് തന്നെയാണ്. കേരള പൊലീസിന് മേൽ പിണറായി വിജയന് ഒരു നിയന്ത്രണവും ഇല്ല. കെ. റെയിൽ പിണറായി സർക്കാരിന് ഉണ്ടാക്കാനുള്ള പണം പദ്ധതി മാത്രമാണെന്നും സുധാകരൻ പറഞ്ഞു.

ഡിസംബർ 28-ന് കോൺ​ഗ്രസിൻ്റെ ജന്മദിനം വലിയ തോതിൽ നടത്തുമെന്ന് സുധാകരൻ അറിയിച്ചു. പാർട്ടിയുടെ 137-ാം ജന്മദിനാഘോഷങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാനായി കെപിസിസി 137 രൂപ ചലഞ്ച് ഓൺലൈനായി നടത്തും.