തിരുവനന്തപുരം :-പാർട്ടി ഘടനയിൽ വൻ മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ്. ബ്ലോക്ക്, ബൂത്ത് കമ്മിറ്റികൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. ബൂത്ത് കമ്മിറ്റികൾക്ക് പകരം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കും. വീടുകൾ കേന്ദ്രീകരിച്ചാകും യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുക. ബ്ലോക്കിന് പകരം നിയോജക മണ്ഡലം കമ്മിറ്റികൾ വേണമെന്നും നിർദ്ദേശം ഉയർന്നു.
എറണാകുളം ഡിസിസി ഓഫിസിലെ വാർത്താ സമ്മേളനത്തിന് ശേഷം കെപിസിസി അധ്യക്ഷൻ കെ സുധാകരനും വർക്കിംഗ് പ്രസിഡന്റുമാരും ചർച്ച നടത്തിയിരുന്നു.ഭാരവാഹികളായി പരമാവധി 50 പേർ മതിയെന്നാണ് ചർച്ചയിൽ ഉയർന്ന തീരുമാനം. നേരത്തെ മുന്നോറോളം ഭാരവാഹികളുണ്ടായിരുന്ന പട്ടികയാണ് അൻപതിലേക്ക് ചുരുക്കുന്നത്.
കെപിസിസി അധ്യക്ഷനായി ചുമതലയേറ്റയുടൻ തന്നെ പാർട്ടിയിൽ താഴെക്കിടയിൽ നിന്ന് മുതൽ വൻ അഴിച്ചുപണിയുണ്ടാകുമെന്ന് കെ സുധാകരൻ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം.
You must log in to post a comment.