വെബ് ഡസ്ക് :-കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി വിട്ടുനൽകുന്നവരിൽ ഒരാളെയും കണ്ണീർ കുടിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതിയെ എതിർക്കുന്നവർക്ക് പിന്നിൽ കോർപറേറ്റുകളാണെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിൽ കോടിയേരി പറഞ്ഞു.
ഭൂമി വിട്ടുനൽകുന്നവർക്ക് മാർക്കറ്റ് വിലയുടെ നാലിരട്ടി വരെയാണ് കൊടുക്കുന്നത്. വീടുനഷ്ടപ്പെടുന്നവർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പകരം വീട് കൊടുക്കും. കെട്ടിടവും കച്ചവടസൗകര്യവും നഷ്ടമാകുന്നവർക്ക് അതിനുള്ള സൗകര്യമൊരുക്കും. വ്യക്തമായ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടാണ് സർക്കാർ സ്ഥലം ഏറ്റെടുക്കുന്നതെന്നും കോടിയേരി പറഞ്ഞു
You must log in to post a comment.