Skip to content

കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പി‍ഴുതെറിയും നിലപാട് വ്യക്തമാക്കി കെ സുധാകരന്‍;

Bad reference to CM; A case has been registered against K Sudhakaran.

വെബ് ഡസ്ക് :-കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പി‍ഴുതെറിയും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ മുഖ്യമന്ത്രി ആയിരിക്കും ഉത്തരവാദിയെന്നും സുധാകരന്‍ പറഞ്ഞു.
5ശതമാനം കമ്മീഷന്‍ തുക കൈപ്പറ്റാനാണ് പിണറായി പദ്ധതിയുമായി നടക്കുന്നതെന്നും കെ സുധാകരന്‍. പദ്ധതിക്ക് വേണ്ടി 8 മീറ്റര്‍ ഉയരത്തില്‍ മതില്‍ കെട്ടി അതിനുളളില്‍ റെയില്‍വേ പാളം ഇടുന്നതെന്തിനെന്നും സുധാകരന്‍റെ വിചിത്ര ചോദ്യം. പദ്ധതി വന്നാല്‍ വെളളം ഒ‍ഴുകില്ലെന്നും സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞുരാഷ്ടീയ കാര്യസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കെ സുധാകരന്‍ കെ റെയില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
പദ്ധതി നടത്തി അഞ്ച് ശതമാനം കൈകൂലി കൈപ്പറ്റാനാണ് പിണറായിയുടെ നീക്കം. ഇത് അനുവദിക്കില്ല. മുഖ്യമന്ത്രി വാശി കാണിച്ചാല്‍ യുദ്ധസമാനമായ നീക്കത്തോടെ പ്രതിപക്ഷം നില്‍ക്കും. പദ്ധതിക്ക് വേണ്ടി 8 മീറ്റര്‍ ഉയരത്തില്‍ മതില്‍ കെട്ടി അതിനുളളില്‍ റെയില്‍വേ പാളം ഇടുന്നതെന്തിനെന്നും സുധാകരന്‍ വിചിത്ര ചോദ്യം ഉന്നയിച്ചു.
പൗരപ്രമുഖര്‍ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചല്ലോ എന്ന് മാധ്യമങ്ങള്‍ ചോദ്യമുന്നയിച്ചപ്പോള്‍ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നായി സുധാകരന്‍. ലഘുരേഖയുമായി വീട് വീടാന്തരം കയറി ഇറങ്ങി ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.

Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading