63,940 കോടി ചെലവ് ആറരലക്ഷം യാത്രക്കാർ, കെ-റെയിൽഡിപിആറിന്റെ പൂർണരൂപം പുറത്ത്;

വെബ് ഡസ്ക് :-ഡിപിആറും റാപ്പിഡ് എൻവരിയോൺമെന്റ് സ്റ്റഡി റിപ്പോർട്ടുമാണ് പുറത്തായത്. ആറ്ഭാഗങ്ങൾഅടങ്ങുന്നതാണ്ഡിപിആറിന്റെപൂർണരൂപം. ട്രാഫിക് സ്റ്റഡി റിപ്പോർട്ടും ഡിപിആറിന്റെ പ്രധാന ഭാഗമാണ്. കൂടാതെ പൊളിക്കേണ്ട ദേവാലയങ്ങൾ അടക്കമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്.



കെ റെയിലിന്റെ കേന്ദ്രീകൃത വർക്ക് ഷോപ്പ് കൊല്ലത്തും പരിശോധനാ കേന്ദ്രം കാസർഗോഡുമായിരിക്കും സ്ഥാപിക്കുക. 63,940 കോടി രൂപയാണ് പദ്ധതി ചെലവ്. പദ്ധതിക്കായി 6100 കോടി രൂപയുടെ സ്വകാര്യഭൂമിയും ഏറ്റെടുക്കും. 4460 കോടി രൂപയാണ്നഷ്ടപരിഹാരത്തിന് വേണ്ടി മാത്രമായി സർക്കാർ ചിലവഴിക്കുക. കെ റെയിൽ പാതയുടെ മുപ്പത് മീറ്റർ പരിധിയിൽ മറ്റ് നിർമാണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പദ്ധതിച്ചെലവിൻറെ 57 ശതമാനവുംവായ്പയെടുക്കാനാണ് സർക്കാർ തീരുമാനം. രണ്ടായിരത്തിഇരുപത്തിയഞ്ചിൽ പദ്ധതി കമ്മീഷൻ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ടും ഡിപിആറിൽ അടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സിഇഡി ആണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. കെറെയിൽ നീരൊഴുക്ക് തടസപ്പെടുന്നതിനും ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്നും പാരിസ്ഥിതിക ആഘാത പഠനത്തിൽപറയുന്നു.പദ്ധതിയുടെ സാമ്പത്തികസാമൂഹിക ആഘാത പഠനങ്ങനങ്ങളും റിപ്പോർട്ടിൽ വ്യക്തമാണ്. രാജ്യത്തേയുംവിദേശത്തേയുംസമാനപദ്ധതികളെക്കുറിച്ചും വിശദമായ പഠനം നടത്തിയിട്ടുണ്ട്. 2025 -26ൽ പദ്ധതി കമ്മീഷൻ ചെയ്യുമെന്നാണ് വിവരം. കെ റെയിൽ സർവ്വീസ് രാവിലെ അഞ്ചു മുതൽ രാത്രി 11 വരെയാണ് ഉണ്ടായിരിക്കുക. പദ്ധതിയെ നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കും. ആറര ലക്ഷം യാത്രക്കാർഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റ് ട്രെയിനുകളും പദ്ധതിയിലുണ്ട്. ട്രക്ക് ഗതാഗതതത്തിനായി കൊങ്കൺ മോഡൽ റോറോ സർവീസാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കെ റെയിലിനെപ്രധാനനഗരങ്ങളുമായുംവ്യവസായകേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുമെന്ന്് ഡിപിആറിൽവ്യക്തമാക്കുന്നു. പദ്ധതിക്കായി ആദ്യം പരിഗണിച്ചത്തീരദേശമേഖലയെയാണ്.ജനവാസമേഖലകളെയും ആരാധനാലയങ്ങളും പരമാവധി ഒഴിവാക്കാൻ ശ്രമിച്ചുവെന്നും ഉദ്ദേശിച്ച വേഗത നിലനിർത്താൻ നേരായ പാതക്ക് മുൻഗണന നൽകിയെന്നും ഡിപിആറിൽ വിശദമാക്കുന്നു നേരത്തെ എക്‌സിക്യൂട്ടീവ് സമ്മറി മാത്രമാണ്പുറത്തുവന്നിരുന്നത്. പരിസ്ഥിതി ആഘാത പഠനം സംസ്്ഥാനത്ത് ആരംഭിക്കുന്ന ദിവസം തന്നെയാണ് ഡിപിആറിന്റെ പൂർണരൂപം പുറത്തായത്. പദ്ധതിപ്രദേശത്തെപരിസ്ഥിതിയെകെ-റെയിൽ-എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത്എന്നതടക്കമുള്ള കാര്യങ്ങൾ ഡിപിആറിൽ വ്യക്തമാകുന്നുണ്ട്.കെ-റെയിലുമായിബന്ധപ്പെട്ടവിവരങ്ങൾ പുറത്തു വിടുന്നത് പദ്ധതിയുടെമുന്നോട്ടുപോക്കിന്ദോഷകരമാകും,അതിനാൽ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ പുറത്തു വിടാനാകില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. സർവേ പൂർത്തിയായി കഴിഞ്ഞാൽ മാത്രമേ ഏതൊക്കെ കെട്ടിടങ്ങൾപൊളിക്കണമെന്ന് പറയാനാകൂവെന്ന് ഉദ്യോഗസ്ഥർവ്യക്തമാക്കിയിരുന്നു.എന്നാൽസർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വാദങ്ങളെ തള്ളുന്നതാണ് ഡിപിആറിലെ വിവരങ്ങൾ. പദ്ധതിയിലൂടെ സർക്കാരിന് എത്രത്തോളംവരുമാനമുണ്ടാക്കാനാകുമെന്ന വിവരവും ഡിപിആറിൽവിശദീകരിക്കുന്നുണ്ട്. പദ്ധതിയുടെ വിശദവിവരങ്ങൾ പുറത്തു വിടണമെന്ന് പ്രതിക്ഷം നേരത്തെ ആവ്യപ്പെട്ടിരുന്നു.



Posted

in

by

“Support our cause and be the reason for someone’s smile today.”

Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Chat on WhatsApp
AI Search Engine Crypto Rates

Crypto Rates:

Horizontal Slide Show with Social Media Icons
Slide 1
Slide 1 Caption
Slide 2
Slide 2 Caption