വെബ് ഡസ്ക് :- പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ ലോക കേരള സഭയില്‍ എത്തിയതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. കുറ്റാരോപിത എത്തിയത് നിയമസഭയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ്. പാസ് ഇല്ലാതെ അനിത പുല്ലയില്‍ എങ്ങനെ നിയമസഭയ്ക്ക് അകത്ത് കയറി. ഹിറ്റ് ലിസ്റ്റിലും ബ്ലാക്ക് ലിസ്റ്റിലും ഉള്ളവര്‍ എങ്ങനെ കടന്നു. സ്പീക്കര്‍ക്ക് എന്തുകൊണ്ട് തടയാനായില്ല. ഇതിന് സ്പീക്കര്‍ മറുപടി പറയണം. കളങ്കിതരായ ആളുകള്‍ ഭരണത്തിന്റെ പങ്ക് പറ്റുകയാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.
.ലോക കേരളസഭയില്‍ പ്രതിപക്ഷത്തിനെതിരെ വ്യവസായി എംഎ യൂസഫലി വിമര്‍ശനമുന്നയിച്ചത് കാര്യങ്ങള്‍ മനസിലാകാതെയാണ്. പ്രവാസികള്‍ ഭക്ഷണം കഴിച്ചതിനെ ആരും ധൂര്‍ത്താണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, അനിത പുല്ലയില്‍ ലോകകേരള സഭയില്‍ എത്തിയതില്‍ അന്വേഷണം നടത്തില്ലെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. അനിതയ്ക്ക് ക്ഷണമില്ലായിരുന്നെന്നും ഓപ്പണ്‍ ഫോറത്തിലായിരിക്കും അനിത പങ്കെടുത്തത്. നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലാത്ത സ്ഥിതിക്കും ലോക കേരള സഭയില്‍ പങ്കെടുക്കാത്ത സ്ഥിതിക്കും അന്വേഷണം ആവശ്യമില്ലെന്ന് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
ലോക കേരള സഭ അതിഥികളായി പങ്കെടുക്കേണ്ട വ്യക്തിത്വങ്ങളെ നേരത്തെ തന്നെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഈ പട്ടികയില്‍ അനിത പുല്ലയില്‍ ഇല്ലെന്നാണ് നോര്‍ക്ക നല്‍കുന്ന വിശദീകരണം. ഇറ്റലിയില്‍ നിന്നുള്ള പ്രവാസിയായ അനിത മുന്‍പ് ലോക കേരള സഭയില്‍ പങ്കെടുത്തിട്ടുണ്ട്.