കേരള കോൺഗ്രസിൽ ചേരുന്നു എന്ന വർത്തയോട് ജോസഫ് വഴക്കന്റെ പ്രതികരണം.

ന്യൂസ്‌ഡസ്ക് :-ഞാൻ കേരള കോൺഗ്രസ്‌ കൂടാരത്തിലേക്ക് പോകുന്നു എന്ന തലക്കെട്ടിൽ ബിഗ് ന്യൂസ്‌ എന്ന കുട്ടി പത്രത്തിൽ അച്ചടിച്ചു തല്പരകക്ഷികൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടു.

https://m.facebook.com/story.php?story_fbid=312386103667331&id=100046878320049&sfnsn=wiwspmo

പത്ര പ്രവർത്തനം എന്നാൽ എന്തു മര്യാദകേടും എഴുതാമെന്നും പ്രചരിപ്പിക്കാമെന്നും ധരിച്ചു വെച്ചിരിക്കുന്ന ചില ആളുകളാണ് ഇതിന് പിന്നിൽ , ഇത് എഴുതിയ അരുൺ കുമാർ എന്ന ആളെ ഞാൻ വിളിച്ചു താങ്കൾക്ക് എവിടെ നിന്നുമാണ് ഈ വാർത്ത കിട്ടിയത് എന്ന് ഞാൻ ചോദിച്ചു ജോസ് കെ മാണിയുമായി ബന്ധപ്പെട്ട ചിലരാണ് ഈ വാർത്ത നൽകിയത് എന്ന് പറഞ്ഞു , നിജസ്ഥിതി തിരക്കാതിരുന്നത് ശരിയാണോ എന്ന് ഞാൻ ചോദിച്ചു, തെറ്റായി പോയി എന്ന് സമ്മതിച്ചു.

അഞ്ചു പതിറ്റാ ണ്ടോളമായി ഞാൻ പ്രവർത്തിക്കുന്നത് കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തിൽ ആണ് നാളിത് വരെ ഒറ്റ കൊടിയേ ഞാൻ പിടിച്ചിട്ടുള്ളൂ ഒരു പ്രത്യയശാസ്ത്രം മാത്രമേ എന്നെ നയിച്ചിട്ടുള്ളൂ. സ്വപ്നത്തിൽ പോലും മറ്റൊരു ചിന്ത ഇന്നുവരെ എന്റെ മനസ്സിൽ കടന്ന് വന്നിട്ടില്ല ഇനി അങ്ങോട്ടും അത് തന്നെ ആയിരിക്കും.

ഇങ്ങനെ ഒരു വിശദീകരണം എന്നെ അറിയാവുന്നവരുടെ മുന്നിൽ ആവിശ്യമില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ വഴി ലോകം മുഴുവൻ കള്ളം പ്രചരിപ്പിക്കുമ്പോൾ ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്കയിൽ മാത്രമാണിത്.
ഈ വാർത്ത സൃഷ്ടിച്ചവരുടെയും പ്രചരിപ്പിക്കുന്നവരുടെയും അറിവിലേക്കായിട്ട് ഒരു കാര്യം ഞാൻ വിനയപൂർവ്വം അറിയിക്കട്ടെ കടൽ ഒരിക്കലും കായലിൽ ചേരാറില്ല കായൽ കടലിൽ ആണ് പതിക്കുന്നത്.

ഈ കാല ഘട്ടത്തിന് അനുയോജ്യമായ വാർത്ത ജോസഫ് വാഴക്കൻ കേരള കോൺഗ്രസിൽ ചേരുന്നു എന്നതിനേക്കാൾ ജോസ് കെ മാണി സ്വന്തം പാർട്ടിയിൽ നിന്നും പുറത്താകുന്നു എന്ന വാർത്ത ആയിരിക്കും കൂടുതൽ ഉചിതം.

By Inews

Leave a Reply Cancel reply

Exit mobile version
%%footer%%