𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ജോസ് കെ മാണി ജനകീയൻ അല്ല; സിപിഐ തെരഞ്ഞെടുപ്പ് അവലോകന സമിതിയുടെ റിപ്പോര്‍ട്ട്;

#Jose_k_mani, #KeralaCongres, #CPI_Election_Report,

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന സമിതിയുടെ റിപ്പോര്‍ട്ട്.

കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്തിലെ ഒരു വിഭാഗം ഉള്‍ക്കൊണ്ടില്ലെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പാലായിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ നിസംഗരായിരുന്നു.

ഇടതുപക്ഷത്തിലേക്ക് ഘടകകക്ഷികള്‍ വന്നിട്ടും തെരഞ്ഞെടുപ്പില്‍ അത് വോട്ട് വിഹിതം കൂട്ടിയില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജോസ് കെ മാണിയുടെ പേര് എടുത്തുപറഞ്ഞുള്ള വിമര്‍ശനം.

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ജനകീയനായിരുന്നെന്നും ഇടതുമുന്നണിയുടെ തോല്‍വിക്ക് ഇതുകാരണമായെന്നും സിപിഐ വിലയിരുത്തി. പാലായില്‍ ഇടതുമുന്നണിയുടെ ലീഡ് ഒരു പഞ്ചായത്തില്‍ മാത്രമായി ഒതുങ്ങിയെന്നും സിപിഐ വിമര്‍ശിച്ചു.