𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

joe-joseph-has-assets-worth-rs-2-crore-uma-rs-70-lakh-and-radhakrishnan-rs-95-lakh

ജോ ജോസഫിന് 2 കോടിയുടെ ആസ്തി, ഉമയ്ക്ക് 70 ലക്ഷം, രാധാകൃഷ്ണന് 95 ലക്ഷം;

വെബ് ഡസ്ക് : -തൃക്കാക്കരയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനി‍ര്‍ദേശപത്രികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരസ്യപ്പെടുത്തിയതോടെയാണ് സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന് 2.19 കോടി രൂപയുടെ ആസ്തിയുള്ളപ്പോള്‍ 1 കോടി 30 ലക്ഷത്തിന്റെ ബാധ്യതയുണ്ട്. 15 ലക്ഷം രൂപ വിലമതിക്കുന്ന കാര്‍ സ്വന്തമായും ഭാര്യയ്ക്ക് എട്ടു ലക്ഷം രൂപ വിലയുള്ള കാറുമുണ്ട്. വാഴക്കാലയിലുള്ള വീട് ജോയുടെയും ഭാര്യ ഡോ.ദയയുടെയും പേരിലാണ്. പൂഞ്ഞാറില്‍ കുടുംബസ്വത്തായി ലഭിച്ച 1.84 ഏക്ക‍ര്‍ ഭൂമിയുമുണ്ട്.[the_ad_placement id=”adsense-in-feed”]

_യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് 70 ലക്ഷം രൂപയുടെ ആസ്തിയുള്ളപ്പോള്‍ അന്തരിച്ച ഭര്‍ത്താവ് പി.ടി.തോമസിന് 97 ലക്ഷത്തിന്റെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വാഴക്കാലയില്‍ ഏഴ് സെന്റ് സ്ഥലം ഉമയ്ക്കുള്ളപ്പോള്‍ പാലാരിവട്ടത്തെ വീടും ഉപ്പുതോടിലെ ഒന്നര ഏക്ക‍ര്‍ ഭൂമിയും പി.ടിയുടെ പേരിലാണ്._

_എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണന്റെ ആകെ ആസ്തി 95 ലക്ഷം രൂപയാണ്. ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന കാറും 20 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനും സമരങ്ങളില്‍ പങ്കെടുത്തതിന് ഉള്‍പ്പെടെ 178 ക്രിമിനല്‍ കേസുകൾ എ.എൻ. രാധാകൃഷ്ണനുണ്ട്. രാഷ്ട്രീയത്തിലേക്ക് കാല്‍വച്ച ഡോ.ജോ ജോസഫിനും ഉമ തോമസിനുമെതിരെ കേസുകളില്ല._