കോഴിക്കോട്: വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ട എന്ന് സമസ്ത. വഖഫ് ബോര്‍ഡ് നിയമനം പി എസ് സി ക്ക് വിട്ട തീരുമാനം പിന്‍വലിക്കണം.
നിലവിലെ രീതി പിന്തുടരുന്നതാണ് നല്ലത്. പ്രതിഷേധങ്ങള്‍ ഉചിതമായ രീതിയില്‍ അവതരിപ്പിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
വഖഫ് പവിത്രമായ മുതല്‍ ആണ്. അത് ഉള്‍ക്കൊണ്ടാവണം പ്രവര്‍ത്തിക്കേണ്ടത്. ആശങ്കകള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കും.
പരിഹാരമായില്ലെങ്കില്‍ മാത്രം പ്രതിഷധം മതി എന്നാണ് തീരുമാനം. ഈ വിഷയം മുഖ്യമന്ത്രി താനുമായി സംസാരിച്ചു. മുഖ്യമന്ത്രി മാന്യമായി സംസാരിച്ചു. ചര്‍ച്ച ചെയ്യാം എന്നും പറഞ്ഞു. ചര്‍ച്ചക്ക് ശേഷം പ്രതിഷേധം തീരുമാനിക്കും. പരിഹാരം ആയില്ല എങ്കില്‍ പ്രതിഷേധിക്കേണ്ടിവരും. അതിന് സമസ്ത മുന്നില്‍ ഉണ്ടാകും.
വഖഫ് സ്വത്താണ് പള്ളികള്‍, വഖഫ് സംവിധാനം തകര്‍ക്കുമ്ബോള്‍ പള്ളികളിലെ പ്രചരണം തെറ്റല്ലെന്നും കെ എന്‍ എം
വഖഫ് നിയമനത്തില്‍ പള്ളിയില്‍ നിന്ന് പ്രതിഷേധിക്കാന്‍ സാധിക്കില്ല. പള്ളിയില്‍ പ്രതിഷേധം ആകരുത്. അത് അപകടം ചെയ്യും. പള്ളി ആദരിക്ക പ്പെടേണ്ടത് ആണ്. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങള്‍ പാടില്ല. പ്രകോപനപരമായ കാര്യങ്ങല്‍ അവിടെ നിന്ന് ഉണ്ടാകരുത്. കൂട്ടായി എടുത്ത തീരുമാനം ആകാം എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പരസ്പരം ഉള്ള പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ കുഴപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പലരും കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിന്റെ ഉത്തരവാദിത്തം സമസ്തക്കാവും.

You must log in to post a comment.