കേരളാ കോൺഗ്രസ് Jhoneynelloorസ്ഥാനങ്ങളും അംഗത്വവും രാജിവച്ച് ജോണി നെല്ലൂർ. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്ന് ജോണി നെല്ലൂർ പറഞ്ഞു.
‘വിദ്യാർത്ഥിയായിരുന്ന കാലം തൊട്ട് കേരളാ കോൺഗ്രസ് കാരനാണ്. വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും രാജിവയ്ക്കുകയാണ്. കഴിഞ്ഞ 30 വർഷമായി യുഡിഎഫിന്റെ Udfഉന്നതാധികാര സമിതി അംഗമാണ്. ആ പദവികളും ഞാന് രാജിവയ്ക്കുകയാണ്. വ്യകതിപരമായ കാരണങ്ങളാലാണ് രാജി. ഇക്കാലമത്രയും എന്നെ സ്‌നേഹിക്കുകയം പിന്തുണയ്ക്കുകയും ചെയ്ത സംസ്ഥാനത്തെ മുഴുവൻ യുഡിഎഫ് പ്രവർത്തകരോടും നേതാക്കളോടും ഞാൻ നന്ദി അറിയിക്കുന്നു. എന്റെ രാഷ്ട്രീയ വളർച്ചയിൽ എന്നെ അകമഴിഞ്ഞ് സഹായിച്ച ആയിരക്കണക്കിന് പ്രവർത്തകരെ നന്ദിയും കടപ്പാടും അറിയിക്കുന്നു’- ജോണി നെല്ലൂർ പറഞ്ഞു.
Advertisementമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും കാലഘട്ടത്തിലാണ് തന്നെ യുഡിഎഫ് സെക്രട്ടറിയായി നിയോഗിച്ചത്. അന്നത്തെ ഘടകക്ഷികളോടുള്ള പരിഗണനയും സഹകരണവും സമീപനവും ഇന്ന് ഉണ്ടാകുന്നുണ്ടോയെന്ന് ഇന്നത്തെ നേതാക്കൾ ആത്മപരിശോധന നടത്തണമെന്നും ജോണി നെല്ലൂർ പറഞ്ഞു.
Advertisementതന്റെ ഭാവി പ്രവർത്തനങ്ങൾ മൂന്നോ നാലോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും നിലവിലെ പാർട്ടികളിലൊന്നും ചേരാൻ താൻ തീരുമാനിച്ചിട്ടില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു.

You must be logged in to post a comment.