Jesna Guruvayur with Unnikannan's film for the eighth year #GuruvayurTemple, #ShrikrishnaTempleGuruvayoor, #painting,
sponsored

ഗുരുവായൂർ: ഈ വർഷവും പതിവ് തെറ്റിച്ചില്ല. ഉണ്ണിക്കണ്ണന്റെ ജന്മദിനത്തിൽ താൻ വരച്ച ചിത്രവുമായി ജെസ്‌നഗുരുവായൂരെത്തി. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണി ദിനത്തിലാണ് ജെസ്‌ന കൃഷ്ണന്റെ ചിത്രവുമായി ജെസ്‌ന എത്തിയത്.

sponsored





‘ഈ വർഷവും വന്നു. എല്ലാ വർഷവും എത്താൻ കഴിയുന്നതിൽസന്തോഷമുണ്ട്.വെണ്ണക്കണ്ണനേയാണ് എല്ലാ തവണയും വരയ്ക്കാറ്.ഇത്തവണയും വെണ്ണക്കണനെ തന്നെയാണ് വരച്ചത്’- ഏറെ സന്തോഷത്തോടെ ജെസ്‌ന പറഞ്ഞു. വിഷുവിനും ജെസ്‌ന താൻ വരച്ചകണ്ണന്റെചിത്രവുമായി ഗുരുവായൂരിലെ ഭഗവാനെ കാണാനായി എത്തിയിരുന്നു.



കോഴിക്കോട്കൊയിലാണ്ടി സ്വദേശിയാണ് ജെസ്‌ന സലീം. കഴിഞ്ഞ എട്ട് വർഷമായി മുടക്കമില്ലാതെ ചെയ്യുന്നതാണെന്നും ജന്മാഷ്ടമി ദിനത്തിൽ എല്ലാ വർഷവും ഗുരുവായൂരിലെത്താറുണ്ടെന്നും ജെസ്‌ന പ്രതികരിച്ചു. വിഷുദിനത്തിലും ജെസ്‌ന ഗുരുവായൂരിലെത്തി തന്റെ കൈപ്പടയിൽ വരച്ച ശ്രീകൃഷ്ണ ചിത്രം ഭഗവാന്സമർപ്പിക്കാറുണ്ട്. വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ് അഷ്ടമി രോഹിണി ദിനത്തിൽജെസ്‌നഗുരുവായൂരിൽ സമർപ്പിച്ചത്.

കൃഷ്ണഭക്തർക്ക് നിരവധി ചിത്രങ്ങൾ വരച്ച് നൽകിയും പ്രതിവർഷം ഗുരുവായൂരിലെത്തി കണ്ണന്റെ ചിത്രം സമർപ്പിച്ചും ശ്രദ്ധേയയായ കലാകാരിയാണ് ജെസ്‌ന സലീം. കണ്ണനോട് തോന്നിയ ആരാധനയാണ് ഇതിന് പിന്നിലെന്ന് ജെസ്‌ന നേരത്തെയും പ്രതികരിച്ചിട്ടുണ്ട്. ഈ ദിനങ്ങളിൽ കണ്ണന് മുമ്പിലെത്തുകയെന്നത് തനിക്കിത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും ജെസ്‌ന പറയുന്നു.

By Inews

Leave a Reply

%d bloggers like this: