റിഫ മെഹനു മാനസിക പീഡനത്തിന്റെ ഇരയോ?

മൂഫിയ പാർവീൻ മുതൽ റിഫ മെഹനു വരെ… മാനസിക പീഡനത്തിന്റെ ഇരകളോ?


കോഴിക്കോട്: പ്രശസ്ത യുട്യൂബറും വ്ളോഗറുമായി റിഫ മെഹനുവിന്റെ മരണം ആത്മഹത്യയാണെങ്കിലും അതിലേക്ക് നയിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു.മെഹ്നാസിനെ കുറിച്ചു റിഫയ്ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വിധത്തിലുള്ള ശബ്ദശന്ദേശം പുറത്തുവന്നതോടെയാണ് റിഫയുടെ ആത്മഹത്യയില്‍ സംശയങ്ങല്‍ ബലപ്പെടുന്നത്.
റിഫയും മെഹ്നാസും തമ്മില്‍ പ്രത്യക്ഷത്തില്‍ പ്രശ്നങ്ങളൊന്നുണ്ടായിരുന്നില്ല. ആത്മഹത്യചെയ്ത രാത്രിയില്‍ ജോലിസ്ഥലത്തുനിന്ന് വൈകിവന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ സംസാരമുണ്ടായിരുന്നു. റിഫയും മെഹനാസും ഒരു ഫ്‌ളാറ്റില്‍ രണ്ട് കുടുംബങ്ങള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഈ ഫ്‌ളാറ്റിലെ മറ്റൊരു താമസക്കാരനായ ജംഷാദിന്റെ കാര്യത്തില്‍ റിഫയ്ക്ക് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
റിഫ ആത്മഹത്യ ചെയ്ത ദിവസം അടുത്ത ബന്ധുവിന് ഇതേക്കുറിച്ച്‌ ശബ്ദസന്ദേശം അയച്ചിരുന്നു. മറ്റുള്ളവരുമായി ഒരുമിച്ചു കഴിയേണ്ട സാഹചര്യത്തില്‍ ഭര്‍ത്താവുണ്ട് എന്നതായിരുന്നു റിഫയുടെ ആശ്വാസം. എന്നല്‍, മെഹ്നു ആകട്ടെ ഭാര്യയുടെ സുരക്ഷയില്‍ അത്രയ്ക്ക് താല്‍പ്പര്യം കാണിച്ചിരുന്നില്ലെന്നുമാണ് റിഫയുടെ ശബ്ദ സന്ദേശത്തില്‍ ഉള്ളത്. ബുര്‍ജ് ഖലീഫയില്‍ പോയി മടങ്ങിയ ദിവസം ഏറെ ക്ഷീണിതയായിരുന്നു താനെന്ന് റിഫ ശബ്ദസന്ദേശത്തില്‍ പറയുന്നു. മെഹ്നു ഉണ്ടെന്ന ധൈര്യത്തിലാണ് റൂമില്‍ കിടന്നുറങ്ങിയിരുന്നത്. ജംഷാദാകട്ടെ ഫാനും ലൈറ്റും ഇട്ട് ഇങ്ങനെ തോണ്ടി വിളീക്കിന്ന്.. ഒന്നു ഉറങ്ങി എണീറ്റപ്പോള്‍ മെഹ്നുവിനെ കണ്ടില്ല. പുലര്‍ച്ചെ അവര്‍ വരുന്നത് വരെ കാത്തിരുന്നുവെന്നും റിഫ പറയുന്നു.
റിഫയുടെ ഓഡിയോ പുറത്തുവന്നതോടെ കേസില്‍ നിര്‍ണായക തെളിവായി മാറുമെന്നാണ് കരുതുന്നത്. റിഫയുടെ ആത്മഹത്യയില്‍ ജംഷാദിനും പങ്കുണ്ടെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്ബതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്നുരാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്.

 

ആത്മഹത്യചെയ്യേണ്ട കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്ന വിവരമാണ് ബന്ധുക്കള്‍ പങ്കുവെക്കുന്നത്. ആത്മഹത്യചെയ്തു എന്ന കാര്യം ഇപ്പോഴും വിശ്വസിക്കാന്‍കഴിയാത്ത മാനസികാവസ്ഥയിലാണവര്‍. അന്നേദിവസം രാത്രിയില്‍ ജീവിതം അവസാനിക്കാന്‍ തോന്നത്തക്കവിധത്തില്‍ എന്തുസംഭവിച്ചുവെന്നാണ് അറിയാന്‍ ഉണ്ടായിരുന്നത്. അതിലേക്ക് വെളിച്ചം വീശുന്നതാണ് റിഫയുടെ ശബ്ദ സന്ദേശം.
അതേസമയം റിഫയുടെ മരണകാരണം പുറത്തു കൊണ്ടു വരാന്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടു ദുബായില്‍ പരാതി നല്‍കുമെന്ന് ബന്ധുവായ കമാല്‍ പറഞ്ഞു. ഭര്‍ത്താവ് മെഹനാസിനെ സംശയ നിഴലില്‍ നിര്‍ത്തുകയാണ് റിഫയുടെ കുടുംബം. റിഫയും ഭര്‍ത്താവ് മെഹനാസും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന സൂചനകളാണു ബന്ധുക്കള്‍ നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ പകിട്ടോടെയാണു റിഫയും മെഹനാസും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും യഥാര്‍ഥ ജീവിതം അങ്ങനെ അല്ലായിരുന്നു. സ്വന്തമായി വീടില്ലാത്ത റിഫയും കുടുംബവും ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. സ്വന്തമായി ഒരു വീടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു റിഫ ദുബായിലെത്തിയത്. ഭര്‍ത്താവ് മെഹനാസിനും ജോലിയുണ്ടായിരുന്നില്ല.
ജോലി കണ്ടെത്താനാണ് ഇരുവരും 3 മാസം മുന്‍പ് സന്ദര്‍ശക വിസയിലെത്തിയത്. ഇതിനിടയില്‍ റിഫയ്ക്ക് പര്‍ദ കടയില്‍ ജോലി ശരിയായി. മെഹനാസിന്റെ വീസ കാലാവധി അവസാനിക്കാറായിരുന്നു. തുടര്‍ന്നു നാട്ടിലേക്കു മടങ്ങുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ സംസാരമുണ്ടായി. വീഡിയോകളില്‍ വലിയ ഐക്യമുണ്ടായിരുന്നെങ്കിലും യഥാര്‍ഥ ജീവിതം അങ്ങനെയല്ലെന്നാണാണ് പുറത്തു വരുന്ന വിവരം. മെഹനാസിന്റെ ബന്ധുക്കള്‍ രാവിലെ കബറടക്ക ചടങ്ങിനെത്തിയിരുന്നെങ്കിലും ഇരുകുടുംബങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മെഹനാസും കുടുംബവും കാസര്‍കോട്ടേക്കു മടങ്ങി. റിഫയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് രണ്ട് വയസ് തികഞ്ഞിട്ടില്ലാത്ത കുഞ്ഞ് ഇപ്പോഴുള്ളത്.
റിഫയ്ക്കു സോഷ്യല്‍ മീഡിയ പ്രമോഷനല്‍ വിഡിയോകള്‍ വഴി വരുമാനം ലഭിച്ചിരുന്നു. ഈ പണമെല്ലാം മെഹനാസാണ് ചെലവാക്കിയിരുന്നതെന്നാണ് ആരോപണം. ഇതേ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. റിഫയുടെ ഫോണ്‍ പോലും മെഹനാസിന്റെ കൈവശമായിരുന്നു എന്നാണു വിവരം. തലേദിവസം റിഫ വീട്ടിലേക്കു ഫോണ്‍ ചെയ്തത് കടയില്‍ നിന്നുള്ള ഫോണിലാണ്. റിഫയെ വിളിക്കണമെങ്കില്‍ മെഹനാസിന്റെ ഫോണില്‍ വിളിക്കണമായിരുന്നു.
റിഫ ജോലിയുമായി ബന്ധപ്പെട്ട് രാത്രി വിരുന്നിനു പോയിരുന്നു. തിരിച്ചെത്താന്‍ വൈകുമെന്നു ഭര്‍ത്താവിനെ അറിയിച്ചിരുന്നു. പിന്നീട് കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോയ ഭര്‍ത്താവ് മെഹനാസ് തിരിച്ചെത്തുമ്ബോഴാണ് റിഫ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ദര്‍ശക വീസ തീര്‍ന്ന മെഹനാസ് റിഫയെയും നാട്ടിലേക്കു തിരിച്ചു വരാന്‍ നിര്‍ബന്ധിച്ചതിന്റെ മാനസിക സമ്മര്‍ദം ആത്മഹത്യയായോ എന്നതാണ് ഉയരുന്ന സംശയം. ഈ സാഹചര്യത്തിലാണ് ദുബായില്‍ പരാതി നല്‍കുന്നത്. മരണ ശേഷം മെഹനാസ് ഇതു വിവരിക്കുന്നതു വിഡിയോ സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരുന്നെങ്കിലും പൊലീസ് ഇടപെട്ടു വിഡിയോ ഡിലീറ്റ് ചെയ്യിക്കുകയായിരുന്നു.
ഇന്‍സ്റ്റഗ്രാം വഴിയാണ് റിഫയും കാസര്‍കോട് നീലശ്വരം സ്വദേശിയായ മെഹനാസും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായി. മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹിതരായി. എന്നാല്‍ ബന്ധുക്കളില്‍ പലര്‍ക്കും അന്നേ വിവാഹത്തിന് എതിര്‍പ്പായിരുന്നെന്നു. മാസം മുന്‍പാണ് ഇരുവരും സന്ദര്‍ശക വീസയില്‍ ദുബായിലെത്തിയത്. ഇടയ്ക്ക് കുഞ്ഞിനെ നാട്ടിലാക്കാന്‍ റിഫ തനിച്ചു വന്നു. കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിച്ചു തിരിച്ചു പോയി. മരണത്തിന്റെ തലേദിവസം മകനെയും മാതാപിതാക്കളെയും വിളിച്ചു സംസാരിച്ചതിനു ശേഷമാണ് റിഫ ആത്മഹത്യചെയ്തത്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top