കേരളം നിക്ഷേപ സഹൃദം തന്നെ സദ്ഭരണസൂചിക (ഗുഡ് ഗവേണൻസ് ഇൻഡക്‌സ്- GGI) പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയിൽ കേരളം അഞ്ചാം സ്ഥാനം;

വെബ് ഡസ്ക് :-കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണസൂചിക (ഗുഡ് ഗവേണൻസ് ഇൻഡക്‌സ്- GGI) പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയിൽ കേരളം അഞ്ചാം സ്ഥാനം നേടി. 2019ൽ ആദ്യമായി GGI പ്രസിദ്ധീകരിച്ചപ്പോൾ ലഭിച്ച എട്ടാം സ്ഥാനമാണ് ഇപ്പോൾ അഞ്ചാം സ്ഥാനമായി ഉയർന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്.



വാണിജ്യ-വ്യവസായ മേഖലയിൽ കൃത്യമായ മുന്നേറ്റം രേഖപ്പെടുത്തിയതാണ് റാങ്കിങ്ങിൽ മുന്നേറാൻ നമ്മെ സഹായിച്ചത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ഇംപ്ലിമെന്റേഷൻ സ്‌കോർ 2019ലെ 44.82 ൽ നിന്ന് 85.00 ആയാണ് നാം ഉയർത്തിയത്. വ്യവസായമേഖലയുടെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് 2019-ൽ 1.00 ആയിരുന്നത് 2021-ൽ 7.91 ആയി ഉയർന്നു.
ഈ മുന്നേറ്റം സാധ്യമായത് കഴിഞ്ഞ രണ്ട് വർഷം വ്യവസായമേഖലയിൽ നടപ്പാക്കിയ പരിഷ്ക്കരണങ്ങൾ മൂലമാണ്. രണ്ട് ലോക്ക്ഡൗണുകളും കോവിഡും സൃഷ്ടിച്ച വലിയ വെല്ലുവിളികൾക്കിടയിലും വ്യവസായരംഗത്ത് കുതിപ്പ് നടത്താൻ നമുക്കായി. നിതി ആയോഗിന്റെ സ്റ്റാർട്ടപ്പ് റാങ്കിങ്ങിലും മികച്ച മുന്നേറ്റം നടത്താൻ നമുക്കായി. 2016-21 കാലയളവിൽ MSME സെക്ടറിൽ 62000ലേറെ പുതിയ സംരംഭങ്ങളാണ് ആരംഭിച്ചത്. ഒന്നാം പിണറായി സർക്കാർ ഈ മേഖലയിൽ ഏറ്റെടുത്ത വലിയ പരിശ്രമമാണ് കേരളത്തിന് കരുത്തായത്.



കേരളം നിക്ഷേപസൗഹൃദമല്ല എന്ന പ്രചാരണങ്ങഗൾക്കുള്ള മറുപടി കൂടിയാണ് സംസ്ഥാനത്തിന്റെ ഈ നേട്ടം. കോറിഡോറുകളും വ്യവസായപാർക്കുകളും വരും വർഷങ്ങളിൽ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറും. റോഡു വികസനപദ്ധതികളും സിൽവർ ലൈൻ, കെ-ഫോൺ, പവർ ഹൈവെ തുടങ്ങിയ പശ്ചാത്തലവികസനപദ്ധതികളും വ്യവസായകേരളത്തിന് കുതിപ്പേകും.

Leave a Reply