
തിരുവനന്തപുരം: യുവാവിനെ കൊണ്ട് കാലിൽ ചുംബിച്ച് ഗുണ്ടാസംഘത്തിന്റെ അക്രമണം. തുമ്പയ്ക്കടുത്ത് കരിമണലിലായിരുന്നു സംഭവം. അക്രമത്തിന്റെ ദൃശ്യങ്ങൾ ഗുണ്ടാസംഘങ്ങൾ തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചു.
നിരവധി കേസുകളിൽ പ്രതിയായ ഡാനിയും കൂട്ടരും ചേർന്നാണ് യുവാവിനെ കൊണ്ട് കാലുപിടിപ്പിക്കുകയും ചുംബിപ്പിക്കുകയും ചെയ്തത്.
നേരത്തെ ഇരുവരും തമ്മില്‍ തർക്കം നിലനിന്നിരുന്നു. പിന്നാലെയാണ് കുപ്രസിദ്ധ ഗുണ്ട എയർപോർട് സാജന്റെ മകനായ ഡാനിയാണ് യുവാവിനെ തടഞ്ഞു നിർത്തിയത്.
ആദ്യം ആക്രമണത്തിനാണു പദ്ധതിയിട്ടത്. എന്നാൽ പിന്നീടാണ് കാലുപിടിക്കൽ ചടങ്ങിലേക്ക് മാറിയത്. സംഘങ്ങൾക്ക് ഒത്താശ നൽകുന്നെന്നാരോപണമുള്ള ഒരു പൊലീസ് ഓഫിസറുടെ പേരും പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
You must log in to post a comment.