ജീപ്പിൽ ലഹരിമരുന്ന് കടുത്തുന്നതിനിടെ യുവാവും യുവതിയും പിടിയിൽ. തൃശ്ശൂർ മുകുന്ദപുരം സ്വദേശിനി ഷമീന തളിക്കുളം സ്വദേശി മുഹമ്മദ് റായിസ് എന്നിവരാണ് 62 ഗ്രാം എംഡി എം എയുമായി പിടിയിലായത് കസബ പോലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ കസബ പോലീസ് സ്റ്റേഷന് സമീപം വച്ചാണ് ധാർജീപ്പ് കസ്റ്റഡിയിലെടുത്തത്.
ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചു കൊണ്ടിരുന്നത്. ഉറവിടത്തെക്കുറിച്ചും പ്രതികൾ ഉൾപ്പെട്ട ലഹരി വില്പന കണ്ണികളെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. യുവാക്കൾക്കിടയിൽ എംഡി എം എ യുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിനാൽ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പട്ടാമ്പി ,ഒറ്റപ്പാലം, ആലത്തൂർ, കോങ്ങാട്, മങ്കര, എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മാരക മയക്കുമരുന്നായ എംഡിഎ എം പിടികൂടിയിരുന്നു.
politicaleye.news/intoxicated-young-man-and-woman-arrested-in-jeep/ #MDMA

You must log in to post a comment.