𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

സമൂഹമാധ്യമത്തിലൂടെ അപമാനിച്ചു, യൂത്ത് ലീഗ് പ്രവർത്തകനെതിരെ മുൻ ഹരിത പ്രവർത്തക ആശിഖ;

മലപ്പുറം : എംഎസ്എഫ് മുൻ ഭാരവാഹിയും ഹരിതയുടെ സജീവപ്രവർത്തകയുമായിരുന്ന പെൺകുട്ടിയെ യൂത്ത് ലീഗ് പ്രവർത്തകൻ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. കണ്ണൂർ സർ സയ്ദ് കോളജ് മുൻ എംഎസ്എഫ് വൈസ് പ്രസിഡന്റ് ആഷിഖ ഖാനമാണ് പൊലീസിൽ പരാതി നൽകിയത്.



മലപ്പുറം ചാപ്പനങ്ങാടിയിലെ മുഹമ്മദ് അനീസ് ആണ് ആഷിഖയെസമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചതെന്നു സൈബർ സെൽനടത്തിയഅന്വേഷണത്തിൽ കണ്ടെത്തി. വ്യാജ പ്രൊഫൈലുപയോഗിച്ച് തന്നെകഴിഞ്ഞആറുമാസമായി അപമാനിക്കുന്നതായി ആഷിഖയുടെ പരാതിയിൽ പറയുന്നു. കുടുംബം മാനസിക പ്രയാസത്തിലായ സാഹചര്യത്തിലാണ് പൊലീസിൽ പരാതി നൽകിയതെന്ന് ആഷിഖ പറഞ്ഞു.



മുഹമ്മദ് അനീസ് യൂത്ത് ലീഗ് പ്രവര്‍ത്തകനാണെന്നും, എംഎസ്എഫ് ജില്ലാ ഭാരവാഹിക്കൊപ്പമാണ് ചോദ്യം ചെയ്യലിനു പൊലീസ് സ്റ്റേഷനിലെത്തിയതെന്നും സംഭവത്തിൽ മുസ്‌ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കുമെന്നും ആഷിഖ പറഞ്ഞു. എന്നാൽ, സംഭവത്തിൽ പങ്കില്ലെന്നാണ് എംഎസ്എഫ് നേതാക്കളുടെ വാദം. ആരോപണ വിധേയനൊപ്പം പൊലീസ് സ്റ്റേഷനിൽ പോയെന്ന ആരോപണവുംഎംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വഹാബ്ചാപ്പനങ്ങാടിനിഷേധിച്ചു.