Skip to content

രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നു, വ്യക്തി ജീവിതത്തിൽ സാമ്പത്തിക അച്ചടക്കം അനിവര്യം,വിലകയറ്റം രൂക്ഷമാകുന്നു;

വെബ് ഡസ്ക് :- രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിനിടെ 143 ഉൽപന്നങ്ങളുടെ ജി.എസ്.ടി വർധിപ്പിക്കാൻ കൗൺസിൽ ശിപാർശ നൽകി. വരുമാനം ഉയർത്തുന്നതിനാണ് നികുതി വർധന. ഇക്കാര്യത്തിൽ ജി.എസ്.ടി കൗൺസിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയെന്നാണ് റിപ്പോർട്ട്. ജി.എസ്.ടി നഷ്ടപരിഹാരം നിർത്തുന്ന സാഹചര്യത്തിൽ കൂടിയാണ് കൗൺസിലിന്റെ നടപടി.

പപ്പടം, ശർക്കര, പവർബാങ്ക്, വാച്ചുകൾ,സ്യൂട്ട്കേസ്, ഹാൻഡ്ബാഗ്, പെർഫ്യും/ഡിയോഡർഡെന്റ്, കളർ ടി.വി, ചോക്ലേറ്റ്, ച്യൂയിഗം, വാൾനട്ട്, കടുകുപൊടി, നോൺ ആൽക്കഹോളിക് ബീവറേജ്, സെറാമിക് സിങ്ക്, വാഷ്ബേസിൻ, കണ്ണടയുടെ ഫ്രെയിം, ക്ലോത്തിങ് ആക്സസറീസ് എന്നിവയുടെ നികുതിയാണ് ഉയർത്തുക. 143 ഉൽപന്നങ്ങളിൽ 92 ശതമാനവും 18 ശതമാനത്തിൽ നിന്നും 28 ശതമാനമാക്കിയാവും നികുതി വർധിപ്പിക്കുക. [the_ad_placement id=”content”]

പെർഫ്യും, ലെതർ അപ്പാരൽ, ആക്സസറീസ്, ചോക്ലേറ്റ്, കൊക്കോ പൗഡർ, പ്ലാസ്റ്റിക്കിലുള്ള ഫ്ലോർ കവറിങ്സ്, ലാമ്പ്, സൗണ്ട് റെക്കോർഡിങ് തുടങ്ങിയ ഉൽപന്നങ്ങളുടെ നികുതി 2017 നവംബറിലെ യോഗത്തിൽ കുറച്ചിരുന്നു. കളർ ടി.വി, ഡിജിറ്റൽ-വിഡിയോ റെക്കോർഡർ, പവർ ബാങ്ക് എന്നിവയുടെ നികുതി 2018 ഡിസംബറിലും കുറച്ചിരുന്നു[the_ad_placement id=”adsense-in-feed”][the_ad_placement id=”before-content”]

Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading