𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ബാബു കുടുങ്ങിയ കൂർമ്പാച്ചി മലയിൽ വീണ്ടും ആളുകൾ കയറിയെന്ന് സൂചന, തിരഞ്ഞിറങ്ങി വനംവകുപ്പ്;

പാലക്കാട് : ചെറാട് കൂർമ്പാച്ചി മലയിൽ വീണ്ടും ആളുകൾ കയറിയെന്ന് സൂചന. മലയ്ക്ക് മുകളിൽ നിന്ന് മൊബൈൽ ഫ്ലാഷുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് വനംവകുപ്പ് അധികൃതർ തെരച്ചിൽ നടത്തുകയാണ്. മലയിൽ എത്ര പേരുണ്ടെന്ന് അറിയില്ല. എന്നാൽ, രണ്ട് സ്ഥലത്തുനിന്ന് മൊബൈൽ ഫ്ലാഷുകൾ കണ്ടതായി ആളുകൾ പറയുന്നു.

മലയിൽ ബാബു കുടുങ്ങിയതിനു പിന്നാലെ അനുമതിയില്ലാതെ മലയിൽ കയറരുത് എന്ന് വനംവകുപ്പ് ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെയാണ് ഇപ്പോൾ ആളുകൾ കയറിയിരിക്കുന്നത്. മലയുടെ ഏറ്റവും മുകളിൽ നിന്നാണ് ഫ്ലാഷ് കാണുന്നത്. മലയടിവാരത്ത് ആളുകൾ കൂടിയിരിക്കുകയാണ്. പൊലീസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.വനംവകുപ്പിൻ്റെ രണ്ട് സംഘം നിലവിൽ ഇവരെ തിരഞ്ഞ് പോയിട്ടുണ്ട്.