വെബ് ഡസ്ക് :-പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിലക്കയറ്റവും രാജ്യത്തിന് ഭീഷണിയാണെന്ന് കോൺഗ്രസ്. എവിടെ മോദിയുണ്ടോ അവിടെ വിലക്കയറ്റമുണ്ടെന്ന അവസ്ഥയാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനെറ്റ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ജിഎസ്ടി ഗബ്ബർ സിങ് ടാക്‌സായി മാറിയെന്നും അവർ കുറ്റപ്പെടുത്തി.
മോദി സർക്കാർ ജനങ്ങൾക്ക് നൽകുന്ന പുതുവത്സര സമ്മാനം സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയാണെന്നും അവർ കുറ്റപ്പെടുത്തി. പത്തുവർഷം മുമ്പ് കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ തൊഴിലില്ലായ്മ നിരക്ക് രണ്ടു ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് പത്തു ശതമാനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

You must log in to post a comment.