ദുബായ് :-ഏറ്റവും കുറഞ്ഞ നിരക്കിൽ യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്രചെയ്യാൻ വൻ വാഗ്‌ദാനവുമായി എയർ ഇന്ത്യ എക്സ്്പ്രസ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് 6270 രൂപയാണ് നിരക്ക്. ഒരുതവണ യാത്രാത്തീയതി സൗജന്യമായി മാറ്റാനും അവസരമുണ്ട്.
അഹമ്മദാബാദ്, അമൃത്സർ, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ഇന്ദോർ, ജയ്‌പുർ, മുംബൈ എന്നിവിടങ്ങളിലേക്ക് പോകാനും 6270 രൂപ നൽകിയാൽ മതി.
ലഖ്നൗവിലേക്ക് 6675 രൂപയും ഗോവയിലേക്ക് 10922 രൂപയുമാണ് കുറഞ്ഞനിരക്ക്.
യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഈ ഇളവ്. ഈ മാസം 31-നുള്ളിൽ ടിക്കറ്റ് എടുക്കുകയും മാർച്ച് 31-നകം യാത്രചെയ്യുകയും വേണമെന്ന് എയർലൈൻ അറിയിച്ചു.
You must log in to post a comment.