Skip to content

മികച്ച മുഖ്യമന്ത്രി നവീൻ പട്നായിക്, പിണറായി അഞ്ചാമത്;

വെബ് ഡസ്ക് :- രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്നത് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആണെന്ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നാഷൻ സർവേ റിപ്പോർട്ട്. 71 ശതമാനം പേരാണ് നവീൻ പട്നായികിന്റെ ഭരണനേതൃത്വത്തെ പിന്തുണച്ചത്. പട്ടികയിൽ രണ്ടാമത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്. 69.9 ശതമാനം പേരാണ് മമതയെ തുണച്ചത്.



തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ 67.5 ശതമാനം പേരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ 61.8 ശതമാനം പേരും കേരള മുഖ്യമന്ത്രി പിണറായി വിജയനെ 61.1 ശതമാനം പേരും തുണയ്ക്കുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‌രിവാളിനെ 57.9 ശതമാനം പേരും അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശര്‍മയെ 56.6 ശതമാനം പേരും പിന്തുണച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 51.4 ശതമാനം പിന്തുണ ലഭിച്ചു.



കഴിഞ്ഞ വര്‍ഷം, ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാര്‍വി ഇന്‍സൈറ്റ്‌സ് മൂഡ് ഓഫ് ദി നാഷന്‍ ജനുവരി 2021 ല്‍ സംഘടിപ്പിച്ച വോട്ടെടുപ്പില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മുഖ്യമന്ത്രിയായി നവീന്‍ പട്‌നായിക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വർഷത്തിൽ രണ്ടു തവണ മുഖ്യമന്ത്രിമാരുടെ പ്രകടനം വിലയിരുത്താൻ‌ സർവേ സംഘടിപ്പിക്കാറുണ്ട്.


Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading