
മുംബൈ: ഓഗസ്റ്റ് 31ന് പ്രതിപക്ഷ ‘ഇന്ത്യ’ (ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) മുന്നണിയുടെ ലോഗോ പുറത്തിറക്കിയേക്കുമെന്ന് കോൺഗ്രസ് നേതാവ് അശോക് ചവാൻ. സെപ്റ്റംബർ ഒന്നിന് മുംബൈയിൽ ഇന്ത്യ മുന്നണിയുടെ മൂന്നാം സംയുക്ത യോഗം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
26 ഓളം പാർട്ടികൾ യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.‘‘ഓഗസ്റ്റ് 31ന് വൈകിട്ട് മുംബൈയിൽ അനൗപചാരിക യോഗവും സെപ്റ്റംബർ 1ന് ഔപചാരിക യോഗവും നടക്കും. ഇതുവരെ രണ്ടു യോഗങ്ങൾ നടന്നു. മൂന്നാമത്തെ യോഗത്തിൽ അടുത്ത അജൻഡ ചർച്ച ചെയ്യും. മുന്നണിയുടെ പൊതു ലോഗോ ഓഗസ്റ്റ് 31ന് അനാച്ഛാദനം ചെയ്തേക്കും’’– അശോക് ചവാൻ പറഞ്ഞു. ബിഹാറിലെ പട്നയിലാണ് ഇന്ത്യ മുന്നണിയുടെ ആദ്യ യോഗം ചേർന്നത്. കർണാടകയിലെ ബെംഗളൂരുവിൽ രണ്ടാമത്തെ യോഗം ചേർന്നു.
You must log in to post a comment.