വെബ് ഡസ്ക് :-ഉത്തര്‍ പ്രദേശിലെ കുശിനഗര്‍ ജില്ലയില്‍ വിവാഹാഘോഷത്തിനിടെ കിണറ്റില്‍ വീണ് 13 പേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ പെടും. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.കുശിനഗറിലെ നെബുവ നൗരംഗിയ ഗ്രാമത്തില്‍ വിവാഹ വീട്ടിലെ പഴയ കിണറിന് മുകളില്‍ ഇട്ട സ്ലാബില്‍ ഇരിക്കുകയായിരുന്നു സ്ത്രീകളും കുട്ടികളും. സ്ലാബ് തകര്‍ന്നാണ് അപകടം. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയായിരുന്നു അപകടം.
മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.


Leave a Reply