Skip to content

കണ്ണൂർ സെൻട്രൽ ജയിലിൽ സിനിമ സ്റ്റൈൽ അടി,ലൂസിഫർ’ മോഡലിൽ വാർഡന് ഭീഷണി;

In Kannur Central Jail, the warden was threatened with movie style, Lucifer' model; #CentrelJail, prison, #Jail,





കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഗുണ്ടകളായ തടവുകാർ സിനിമാസ്‌റ്റെലിൽ ഏറ്റുമുട്ടി. തടയാൻ ചെന്ന വാർഡനെ ലൂസിഫർ മോഡലിൽ ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽ ഗുണ്ടാ ആക്ടിൽ കഴിയുന്ന തടവുകാർ ഏറ്റുമുട്ടിയത്. തൃശൂർ സ്വദേശികളായ ചിറയത്ത് തൃശ്ശൂർക്കാരൻ സാജൻ, പള്ളിപ്പറമ്പത്ത് നെൽസൺ, അമർജിത്ത് എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്.

സാജനെ ബാത്ത് റൂമിലേക്ക് കൊണ്ടുപോയി വാതിൽ അടച്ച് പുറത്ത് ജയിൽ ജീവനക്കാരൻ കാത്ത് നിൽക്കവെ മറ്റ് രണ്ടു പേരും ചാടി വന്ന് ഉദ്യോഗസ്ഥനെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ബാത്ത് റൂമിൻ്റെ വാതിൽ ചവുട്ടിപ്പൊളിക്കയും പരസ്പരം മർദ്ദിക്കയുമായിരുന്നു. ജയിൽ സൂപ്രണ്ടിൻ്റെ പരാതി പ്രകാരം ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ഔദ്യോഗിക ജോലിക്ക്തടസ്സമുണ്ടാക്കിയതിനും വാതിൽ തകർത്ത് നാശനഷ്ടമുണ്ടാക്കിയതിനാൽപൊതുമുതൽനശിപ്പിക്കൽ നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ കണ്ണൂർ ടൗൺപോലീസ്കേസെടുത്തിട്ടുണ്ട്.


കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ വിനു മോഹനാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലിലെ പത്താം ബ്ളോക്കിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്നത് പതിവ് സംഭവമായിരിക്കുകയാണ്. ഗുണ്ടാ – രാഷ്ട്രീയ ക്രിമിനൽ കേസുകളിൽ പ്രതിയായവരാണ് ഇവിടെ തടവിൽ കഴിയുന്നത്.



Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading