വധുവും വരനുമെല്ലാം ഞാൻ തന്നെ, സ്വയം കല്യാണം കഴിക്കാനൊരുങ്ങി യുവതി;

sponsored

വഡോദര: വിവാഹം കഴിക്കണം പക്ഷെ ഭര്‍ത്താവിനെ വേണ്ടെന്ന കാരണത്താല്‍ ഒടുവില്‍ സ്വയം വിവാഹം കഴിക്കാനൊരുങ്ങി പെണ്‍കുട്ടി. ക്ഷമ ബിന്ദു എന്ന എന്ന 24 കാരിയാണ് സ്വയം വിവാഹം കഴിക്കുന്നത്. ഗുജറാത്ത് വഡോദര സ്വദേശിയാണ് പെണ്‍കുട്ടി. താലി കെട്ടലും മാലയണിയലുമെല്ലാം പെണ്‍കുട്ടി സ്വയം ചെയ്യും. പോരാത്തതിന് ഒറ്റയ്ക്ക് ഹണിമൂണ്‍ ട്രിപ്പും പോവാനാണ് തീരുമാനം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു വിവാഹം നടക്കുന്നത്. വിവാഹം കഴിക്കാന്‍ താല്‍പര്യമില്ല. പക്ഷെ തനിക്ക് ഒരു വധുവാകാന്‍ താല്‍പര്യമുണ്ട്. അതിനാലാണ് സ്വയം വിവാഹം ചെയ്യുന്നതെന്നാണ് ക്ഷമ ബിന്ദു പറയുന്നത്.സ്വയം സ്‌നേഹത്തിന്റെ അടയാളമാണ് തന്റെ വിവാഹമെന്നും പെണ്‍കുട്ടി പറഞ്ഞു. ‘നിങ്ങള്‍ക്കായി നില കൊള്ളാനുള്ള പ്രതിബദ്ധതയും തന്നോട് തന്നെയുള്ള നിരുപാധികമായ സ്‌നേഹവുമാണ് സ്വയം വിവാഹമെന്നത്. അത് സ്വയം അംഗീകരിക്കാനുള്ള പ്രവൃത്തി കൂടിയാണ്. ആളുകള്‍ അവര്‍ ഇഷ്ടപ്പെടുന്ന ആളെ വിവാഹം ചെയ്യുന്നു. ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കുന്നു. അതിനാലാണ് ഈ കല്യാണം,’ക്ഷമ ബിന്ദു പറഞ്ഞു.തന്റെ സോളോ വിവാഹത്തിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മാതാപിതാക്കള്‍ തന്നെ അനുഗ്രഹിച്ചിട്ടുണ്ടെന്നും ക്ഷമ ബിന്ദു കൂട്ടിച്ചേര്‍ത്തു. ഗോത്രിയിലെ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. വിവാഹ ശേഷം രണ്ടാഴ്ച ഹണിമൂണ്‍ യാത്രയ്ക്ക് ഗോവയിലേക്ക് പോവാനാണ് യുവതിയുടെ തീരുമാനം

sponsored

Leave a Reply