നടി ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കറുപ്പു നിറത്തിലുള്ള വൺ സൈഡ് ക്രോപ്പ് ടോപ്പും മൾട്ടികളർ സ്കേർട്ടുമാണ് ഹണിയുടെ വേഷം. ഷിക്കു ജെ. ആണ് ഫോട്ടോഗ്രാഫർ. ശ്രേഷ്ടയാണ് മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്.
നിരവധിപ്പേരാണ് നടിയുടെ ഫോട്ടോഷൂട്ടിന് കമന്റുകളുമായി എത്തിയത്.മലയാളത്തിൽ മോഹൻലാൽ നായകനായ മോൺസ്റ്ററിലാണ് ഹണി റോസ് ഒടുവിൽ അഭിനയിച്ചത്.
ചുവപ്പിൽ സുന്ദരിയായി മലയാളികളുടെ ഇഷ്ടതാരം ഹണിറോസ്;
തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിൽ നായികയായിരുന്നു ഹണി റോസ്. ബാലകൃഷ്ണയുടെ അടുത്ത സിനിമയിലും ഹണി റോസ് തന്നെ നായികയാകുമെന്നാണ് റിപ്പോർട്ടുകൾ.

You must be logged in to post a comment.