ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പരം പോരടിച്ചാല്‍ ഹിന്ദുരാഷ്ട്രമുണ്ടാകില്ല ആര്‍എസ്‌എസ് നേതാവ് റാം മാധവ്,

sponsored

വെബ് ഡസ്ക് :-ഹിന്ദൂയിസത്തിന്റെ കാതലായ ആശയം ബഹുസ്വരതയാണെന്ന് ആര്‍എസ്‌എസ് ദേശീയ നിര്‍വാഹക സമിതി അംഗം റാം മാധവ്. ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും പരസ്പരം പോരടിക്കുകയാണെങ്കില്‍ ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു,



കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റാം മാധവ്.

sponsored

”ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കേണ്ട ഒരു സംഗതിയല്ല. ഹിന്ദുരാഷ്ട്രമെന്ന ആശയം ഒരു വികാരമാണ്. ഹിന്ദൂയിസത്തിന് ഒരു രാഷ്ട്രത്തിന്റെ ആവശ്യമില്ല. കാരണം വസുദൈവ കുടുംബകത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മള്‍. നമ്മള്‍ എപ്പോഴും മതേതരരാണ്. രാജ്യത്ത് എല്ലാവര്‍ക്കും സ്ഥാനമുണ്ടെന്നതാണ് ഹിന്ദൂയിസമെന്ന ആശയം”-ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ റാം മാധവ് വ്യക്തമാക്കി.



പുറത്തുനിന്നുള്ള എല്ലാവര്‍ക്കുമുന്നിലും വാതിലടക്കുന്നതല്ല ആത്മനിര്‍ഭര്‍ ഭാരതെന്ന സങ്കല്‍പമെന്നും റാം മാധവ് വ്യക്തമാക്കി. പുറത്തുനിന്നുള്ളവരെയും രാജ്യം സ്വീകരിക്കണം. അടിത്തട്ടിലുള്ളവരുടെ സമൃദ്ധിയില്‍ നമ്മള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Leave a Reply