വൈദ്യുതി നിരക്ക് കൂട്ടിയ കെഎസ്ഇബിയുടെ പതിവ് തന്ത്രത്തിന് ഹൈക്കോടതിയുടെ സ്റ്റേ. യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ പൈസ വരെ വർദ്ധിപ്പിച്ച് കെഎസ്ഇബി ഉത്തരവിറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ താൽകാലിക സ്‌റ്റേ തിരിച്ചടിയായിരിക്കുന്നത്.
വ്യവസായ ഉപഭോക്താക്കളുടെ സംഘടനയായ ഹൈടെൻഷൻ, എക്ട്രാ ഹൈടെൻഷൻ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷനുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 10-ന് ജസ്റ്റിസ് സിഎസ് ഡയസ് കേസ് വീണ്ടും പിരഗണിക്കുന്നത് വരെ നിരക്ക് കൂട്ടാൻ പാടില്ല എന്നാണ് ഉത്തരവ്. നിരക്ക് കൂട്ടുന്നതിനുള്ള ബോർഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് മെയ് 16-ന് പൂർത്തിയായിരുന്നു. നിലവിലെ താരിഫ് കാലാവധി ജൂൺ 30-ന് അവസാനിക്കുന്നതിനാൽ ജൂലൈ ഒന്ന് മുതൽ വർദ്ധന നിലവിൽ വരാനിരിക്കെയാണ് കോടതി ഉത്തരവ്.
സർക്കാർ അനുമതിയില്ലാതെ 2021-ൽ ശമ്പളം കൂട്ടിയതോടെയാണ് കെഎസ്ഇബി വലിയ കടത്തിലേക്ക് നീങ്ങിയതെന്ന് സിഎജി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എല്ലാ വർഷങ്ങളിലും നിരക്ക് വർദ്ധിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ചാണ് ബാദ്ധ്യത നികത്തുന്നത്. മറ്റ് ജീവനക്കാർക്ക് ലഭിക്കുന്നതിലും അധികം ശമ്പളം നൽകുന്നത് ന്യായീകരണമല്ലെന്നും സർക്കാർ ഇടപെടണം എന്നുമായിരുന്നു സിഎജി നിർദ്ദേശം.
ദിവസവും 78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ജനങ്ങൾക്ക് നൽകുന്നത്. ഇതിൽ 15 ലക്ഷം യൂണിറ്റ് ഉൽപാദിപ്പിക്കുന്നത്. ബാക്കി വൈദ്യുതി കുറഞ്ഞ നിരക്കിൽ കേന്ദ്രഗ്രിഡിൽ നിന്നും ലാഭകരമായ നിരക്കിൽ ദീർഘകാല കരാറിലൂടെയും ലഭ്യമാകും. ഇതിലും അധികം വാങ്ങേണ്ടതായി വരികയാണെങ്കിൽ ചെലവ് തൊട്ടടുത്തമാസം സർചാർജ്ജായി ഈടാക്കും. ഇത്തരമൊരു സാഹചര്യത്തിൽ വൈദ്യുതി വിതരണത്തിലൂടെ നഷ്ടമുണ്ടാകുന്നില്ല. എന്നാൽ ശമ്പള വർദ്ധനവിനൊപ്പം പെൻഷൻ ഫണ്ട് കൈകാര്യം ചെയ്തതിലെ പിഴവാണ് ബാദ്ധ്യത വരുത്തിയിരിക്കുന്നത്.
high-courts-stay-on-move-to-increase-electricity-charges/ KSEB Electricity
You must log in to post a comment.