വെബ് ഡസ്ക് :-സിപിഐഎം സംസ്ഥാന സമ്മേളനത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സമ്മേളനവുമായി ബന്ധപ്പെട്ട് ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെയാണ് കോടതിയുടെ വിമര്‍ശനം.കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിക്കപ്പെടുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരായ കോടതിയുടെ ഉത്തരവുകള്‍ നടപ്പിലാക്കണമെന്ന് കോടതി വ്യക്തമാക്കി.
വിഷയത്തില്‍ കോര്‍പ്പറേഷന്‍ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും ആരാഞ്ഞു. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്ന ഗുരുതരമായ ആരോപണവും കോടതി ഉയര്‍ത്തി.

സിപിഐഎം സമ്മേളനത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി;
sponsored
sponsored