വെബ് ഡസ്ക് :-മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ യുഡിഎഫ് സർക്കാരിലെ ചീഫ് വിപ്പും എംഎൽഎയുമായിരുന്ന പി സി ജോർജ് പൊലീസ് കസ്‌റ്റഡിയിൽ. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോർജിനെ കസ്‌റ്റഡിയിലെടുത്തത്.
പി സി ജോർജ് പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും പരാതി നൽകിയിരുന്നു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി സി ജോര്‍ജ്ജ് മുസ്ലിം മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നത്.
You must log in to post a comment.