പൊതുവേദിയിൽ അശ്ലീല പദപ്രയോഗം നടത്തിയ യൂട്യൂബർ തൊപ്പി കസ്റ്റഡിയിൽ കസ്റ്റഡിയിൽ
വളാഞ്ചേരി പോലീസാണ് കൊച്ചിയിലെത്തി മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ഫ്ലാറ്റിൽ നിന്ന് ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക് ,മൊബൈൽഫോൺ എന്നിവയും കണ്ടെടുത്തു.
വളാഞ്ചേരിയിൽ ഒരു കട ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട അശ്ലീല പദപ്രയോഗം നടത്തി എന്നും ഗതാഗത തടസ്സം ഉണ്ടാക്കി എന്നതിൻറെ പേരിലുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
എറണാകുളത്ത് സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നാണ് നിഹാദിന് പോലീസ് പിടികൂടിയത് ഇന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചെങ്കിലും കഴിയില്ലെന്ന് നിഹാൽ മറുപടി നൽകി ഇതോടെയാണ് എറണാകുളത്ത് എത്തി പോലീസ് നിഹാദിനെ പിടികൂടിയത് ഫ്ലാറ്റിന് പുറത്തെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിന് കൂട്ടാക്കിയില്ല. തുടർന്ന് വാതിൽ ചവിട്ടി പുളിച്ച അകത്തു കയറിയ പോലീസ് നിഹാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏറെ വൈകാതെ ഇയാളെ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
ദിവസങ്ങൾക്ക് മുൻപ് വളാഞ്ചേരിയിൽ നടന്ന കട ഉദ്ഘാടനം തൊപ്പിയുടെ പാട്ടുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനിടയാണ് വളാഞ്ചേരി പോലീസ് തൊപ്പിക്കെതിരെ കേസെടുത്തിരിക്കുന്നത് അശ്ലീല പദപ്രയോഗം, ഗതാഗതം തടസ്സപ്പെടുത്തൽ, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വസ്ത്ര വ്യാപാരശാല ഉടമയും കേസിൽ പ്രതിയാണ്.
വളാഞ്ചേരി പൈങ്കണ്ണൂർ പണ്ടുകശാല സ്വദേശിയും സന്നദ്ധ പ്രവർത്തകനുമായ സൈഫുദ്ദീൻ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
6 ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബ് കണ്ണൂർ സ്വദേശിയായ തൊപ്പിയുടെ യൂട്യൂബ് ചാനലിനുണ്ട്.
ഇയാളുടെ യൂട്യൂബ് ചാനലിലും തൊപ്പിക്കും കുട്ടികൾ ആണ് ഏറ്റവും കൂടുതൽ ആരാധകർ.
അതേസമയം കണ്ണൂരിൽ തൊപ്പിയ്ക്കെതിരെ കേസുണ്ട്. ഐടി ആക്ട് അനുസരിച്ച് കണ്ണപുരം പോലീസ് ആണ് കേസെടുത്തിരിക്കുന്നത് ഐടി ആക്ടിലെ 57 വകുപ്പ് ചുമത്തിയാണ് എടുത്തിരിക്കുന്നത്.
സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയത് ആയി ബന്ധപ്പെട്ട് മുഹമ്മദ് നിഹാലിന് എതിരെ പരാതികൾ പോലീസിൻറെ മുന്നിലുണ്ട്. ഇതിൻറെ ഭാഗമായാണ് തൊപ്പിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തത്.
സൈബർ പോലീസിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ച് പരിശോധനയിൽ പുതുതായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ഇയാളുടെ യൂട്യൂബ് ചാനൽ ഉള്ളടക്കം സഭ്യത വിട്ടിട്ടുള്ളതാണെന്നും കുട്ടികളാണ് ഇത് കൂടുതലായി കാണുന്നത് എന്നതും ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഇതിൻറെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന തുടരുന്നത്.
എറണാകുളം എടത്തലയിലെ താമസസ്ഥലത്ത് നിന്നാണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത് പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതും ഗതാഗതം തടസ്സപ്പെടുത്തിയതിന് ഇന്നലെയാണ് പോലീസ് ആദ്യം കേസെടുത്തത്.

You must log in to post a comment.