വെബ് ഡസ്ക് :-ക്രിക്കറ്റിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയെന്നും ജീവിതത്തിൽ പുതിയ അധ്യായം തുറക്കാൻ ഒരുങ്ങുന്നതായും മുൻ ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി. ട്വിറ്ററിലാണ് ഗാംഗുലി പുതിയ കരിയറിൽ ഇന്നിംഗസ് തുടങ്ങുന്ന സൂചന നൽകിയത്. 1992 മുതൽ ക്രിക്കറ്റിനൊപ്പം നീങ്ങിയ യാത്ര 2022 ഓടെ 30 വർഷം പൂർത്തിയാക്കിയിരിക്കുകയാണെന്നും നിങ്ങൾ തന്നെ ഏറെ പിന്തുണച്ചെന്നും ഗാംഗുലി ട്വീറ്റിൽ പറഞ്ഞു. ഇപ്പോൾ നിരവധി ജനങ്ങളെ സഹായിക്കാൻ വഴിയൊരുക്കുന്ന ചില കാര്യങ്ങൾ തുടങ്ങുകയാണെന്നും ട്വീറ്റിൽ പറഞ്ഞു. ജീവിതത്തിന്റെ പുതിയ അധ്യായത്തിൽ നിങ്ങൾ പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഗാംഗുലി പറഞ്ഞു.അതിനിടെ, സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡൻറ് പദവി രാജിവെച്ചതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ അദ്ദേഹം സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. [quads id=6]
ഗാംഗുലിയുടെ ഭാര്യ ഡോണാ ഗാംഗുലിയെ രാജ്യസഭയിലെത്തിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയതായി മുമ്പ് റിപ്പോർട്ടുണ്ടായിരുന്നു. ബംഗാളിൽനിന്ന് രാഷ്ട്രപതി നാമനിർദേശം ചെയ്ത നടി രൂപ ഗാംഗുലി, മാധ്യമപ്രവർത്തകൻ സ്വപൻ ദാസ്ഗുപ്ത എന്നിവരുടെ കാലാവധി അവസാനിക്കാനിരിക്കെയയായിരുന്നു റിപ്പോർട്ട്. രാഷ്ട്രപതിയുടെ നോമിനിയായി ഡോണയെ രാജ്യസഭയിലെത്തിക്കാനാണ് നീക്കം. കഴിഞ്ഞ മാസം ആറിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൗരവ് ഗാംഗുലിയുടെ വസതിയിൽ വിരുന്നിനെത്തിയിരുന്നു.[the_ad_placement id=”adsense-in-feed”]
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്തതായി ബി.ജെ.പി നേതാക്കളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വപൻദാസ് ഗുപ്ത, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുഗന്ധ മജുംദാർ, പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി എന്നിവരോടൊപ്പമാണ് അമിത് ഷാ ഗാംഗുലിയുടെ വസതിയിലെത്തിയത്. പ്രശസ്ത ഒഡീസി നർത്തകിയായ ഡോണ ഗാംഗുലി ആറാം തിയ്യതി പ്രശസ്തമായ വിക്ടോറിയ മെമ്മോറിയലിൽ നൃത്തം അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാരനായും അമിത് ഷാ എത്തിയിരുന്നു.