# ഹരിപ്പാട് വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം

- Link: https://politicaleye.news/harippadu-vottar-pattika-cramakket-aaropanam/
- Published: 2026-01-23T16:27:25+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

**ഹരിപ്പാട് വോട്ടര്‍ പട്ടിക ക്രമക്കേട് ബിജെപി ന്യുനപക്ഷ വോട്ട് നീക്കം ചെയ്യാൻ ശ്രമിച്ചു.
ആരോപണവുമായി എൽ ഡി ഫും യുഡിഫും**

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട്
നടന്നുവെന്ന പരാതി. മുസ്ലിം വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ
വെട്ടിമാറ്റാനുള്ള ശ്രമത്തിന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഉണ്ണിത്താന്‍ നേരിട്ട്
ഇടപെട്ടുവെന്നതാണ് ഉയര്‍ന്നിരിക്കുന്ന ഗുരുതര ആരോപണം. ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിലാണ്
സംഭവം പുറത്തായത്.

ചിങ്ങോലി പഞ്ചായത്തിലെ 164, 166 നമ്പര്‍ ബൂത്തുകളിലെ വോട്ടര്‍മാരെ പട്ടികയില്‍നിന്ന്
ഒഴിവാക്കുന്നതിനായി ‘ഫോം 7’ ഉപയോഗിച്ചാണ് നീക്കം നടന്നതെന്നാണ് പരാതി. ആകെ 57 പേരുടെ
പേരുകളാണ് ഒഴിവാക്കാന്‍ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ സ്ഥലത്തില്ലെന്നും
ചിലര്‍ മരണപ്പെട്ടുവെന്നുമാണ് രേഖകളില്‍ കാണിച്ചിരിക്കുന്ന കാരണം.

എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ പത്ത് പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും,
ഭൂരിഭാഗം പേരും നിലവില്‍ അതേ പ്രദേശത്ത് തന്നെ താമസിക്കുന്നവരാണെന്നും വോട്ടര്‍മാര്‍
വ്യക്തമാക്കുന്നു. ഏറെ വിചിത്രമായ വസ്തുതയായി, ഒഴിവാക്കാന്‍ നല്‍കിയ ലിസ്റ്റില്‍ പ്രദേശത്തെ
ബൂത്ത് ലെവല്‍ ഓഫീസറുടെ (BLO) പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും, വോട്ടവകാശം നിഷേധിക്കാനുള്ള
നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

[ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്](https://politicaleye.news/tag/%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa/)

Breaking

 * 
   ###### 󠀁[ഹിജാബ് ധരിച്ച് ചരിത്രം കുറിച്ച് റാഫിയ അർഷാദ്](https://politicaleye.news/rafiya-arshad/)󠁿
   
 * 
   ###### 󠀁[Abdul El-Sayed Makes History](https://politicaleye.news/abdul-el-sayed-makes-history/)󠁿
   
 * 
   ###### 󠀁[ട്രമ്പിന്റെ വിദ്വേഷ പരാമർശങ്ങളെ അതിജീവിച്ച അബ്ദുൽ എൽ-സയ്ദ്](https://politicaleye.news/abdul-el-sayed-first-muslim-us-senator/)󠁿
   

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2Fharippadu-vottar-pattika-cramakket-aaropanam%2F)

### _Related_
