എല്ലാവർക്കും പൊളിറ്റിക്കൽ ഐ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ;
വെബ് ഡസ്ക് :-ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ ദേവാ ലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ ആഘോഷപൂർവം നടന്നു. ക്രൈസ്തവ വിശ്വാസികള്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുന്നത്. മുഴുവന്‍ ദേവാലയങ്ങളിലും വന്‍ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പാതിരാ കുര്‍ബാന കൈകൊള്ളുന്നതിനായി സംസ്ഥാനത്തെ ഒട്ടുമിക്ക ദേവാലയങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.