Opposition leader VD Satheesan says Pinarayi government's progress report is hollow;

ജുഡീഷ്യറിയെ ഭരണകൂടം വെല്ലു വിളിക്കുന്നു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ;

വെബ് ഡസ്ക് :-ലോകായുക്തയ്ക്കെതിരായ കെ.ടി.ജലീലിന്റെ അതിരുവിട്ട വിമർശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.



മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെയും കേസ് ലോകായുക്തയ്ക്ക് മുന്നിലിരിക്കുമ്പോഴാണ് ഓർഡിനൻസ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചത്. അത് പാളിയപ്പോഴാണ് ലോകായുക്തയെ തന്നെ വ്യക്തിപരമായി ആക്രമിക്കാൻ സർക്കാർ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നത്. ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോൾ ചാവേറിന്റെ വീര്യം കൂടും. ഇനി മുതൽ ഏത് ഇടതു നേതാവിനെതിരെയും കോടതിവിധികളുണ്ടായാൽ ഇതേ രീതിയിൽ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് ജലീൽ നൽകുന്നതെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പ്രതികരിച്ചു.



അസഹിഷ്ണുതയുടെ കൂടാണ് പിണറായി സർക്കാർ. സിൽവർ ലൈനിനെ എതിർത്ത സംസ്ക്കാരിക പ്രവർത്തകരെ സൈബറിടങ്ങളിൽ കൊല്ലാക്കൊല ചെയ്യുന്നവർ പ്രതികരിക്കാൻ പരിമിതികളുള്ള ജുഡീഷ്യറിയെ നീതിബോധമില്ലാതെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേ നടപടിയെടുത്താൽ കാണിച്ചുതരാമെന്ന ലോകായുക്തക്കുള്ള ഭീഷണിയാണിത്. ജലീലിന്റെ ജൽപനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Leave a Reply