വെബ് ഡസ്ക് :-മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ രാജാവാണെന്ന് ഗവർണർ പരിഹസിച്ചു. പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നതല്ല. സർക്കാരിന്റെ അടുത്തയാളാണ് വി ഡി സതീശൻ

രാജ്യത്തിന്റെ പ്രതീകങ്ങളോട് ബഹുമാനം കാണിക്കേണ്ടതുണ്ട്. വളരെ ഗുരുതരമായ കാര്യങ്ങളുണ്ട്. പക്ഷേ മര്യാദ കാരണം പറയുന്നില്ല. എന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണ്. രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുന്ന ഒരു കാര്യവും വെളിപ്പെടുത്തില്ല.

മര്യാദയുടെ സീമ പാലിക്കണം. അറിയാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ച് പറയുന്നവർക്ക് അതിൽ ലജ്ജ തോന്നണം. പ്രതിപക്ഷ നേതാവിന് രാജാവിനോട് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കാമല്ലോയെന്നും ആരിഫ് മുഹമ്മദ് ഖാൻ പരിഹസിച്ചു