വെബ് ഡസ്ക് :-ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ ബി.ജെ.പി വിട്ടു.
ഇനി തന്റെ ഭാവി പനാജിയിലെ ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ പിതാവ് മത്സരിച്ചിരുന്ന പനാജി സീറ്റ് നിഷേധിച്ചതോടെയാണ് ഉത്പല്‍ ബി.ജെ.പിയില്‍ നിന്നും പടിയിറങ്ങിയത്. പാര്‍ട്ടി തനിക്ക് സീറ്റ് നിഷേധിച്ചുവെന്നും അവസരവാദിയായ ഒരാള്‍ക്കാണ് പനാജിയില്‍ ഇപ്പോള്‍ സീറ്റ് നല്‍കാന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് മാത്രമല്ല പൊതുജനങ്ങളില്‍ നിന്നും തനിക്ക് പിന്തുണ കിട്ടുന്നുണ്ടെന്ന് ഉത്പല്‍ പരീക്കര്‍ പറഞ്ഞു. സ്വന്തം ആദര്‍ശങ്ങള്‍ക്ക് അനുസരിച്ചുള്ള നിലപാടെടുക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു
.
അതുകൊണ്ടാണ് സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഗോവയില്‍ മൂന്ന് ബി.ജെ.പി നേതാക്കള്‍ സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിച്ചു.
സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവ്ലേക്കറിന്റെ ഭാര്യ സാവിത്രി കവ്ലേക്കര്‍ ഗോവ ബി.ജെ.പി വനിത വിഭാഗത്തിന്റെ ഉപാധ്യക്ഷ പദവി രാജിവെച്ചു. ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പി.ഡബ്ല്യു.ഡി മുന്‍ മന്ത്രി ദീപക് പൗസ്കറും സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ ഇസിഡോര്‍ ഫെര്‍ണാണ്ടസും ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു.
മുന്‍ ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറും ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
40 നിയമസഭാ മണ്ഡലങ്ങളില്‍ 34 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക വ്യാഴാഴ്ചയാണ് ബിജെപി പ്രഖ്യാപിച്ചത്. ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.