വെബ്ഡെസ്‌ക് :-∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. നാദാപുരം സ്വദേശികളായഅമ്മയിൽനിന്നും മകളിൽ നിന്നുമാണ് 528 ഗ്രാം സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണ മിശ്രിതം പാന്റിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
കസ്റ്റംസ് അസി.കമ്മിഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, ശ്രീവിദ്യ സുധീർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
You must log in to post a comment.