തിരുവനന്തപുരം: തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേര (49) യാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് യുവതി മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു ചികിത്സ. ഇന്നലെ രാത്രിയോടെയാണ് മരണ കാരണം വ്യക്തമായത്.
സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതിയാണ് യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയത്. ഒൻപതാം തീയതിയോടെ യുവതി പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിച്ചു. പിന്നാലെ യുവതിയെചികിത്സയിൽ പ്രവേശിപ്പിച്ചു.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ മാന്തിയിരുന്നുവെന്ന വിവരം സ്റ്റെഫിന ഡോക്ടർമാരോട് പറയുന്നത്. നായയിൽ നിന്നു പരിക്കേറ്റപ്പോൾ യുവതി ചികിത്സ തേടിയോഎന്നകാര്യത്തിൽവ്യക്തതയില്ല
ഭക്ഷണംകൊടുക്കുന്നതിനിടെതെരുവുനായയുടെ നഖം കൊണ്ടു..#straydog

You must log in to post a comment.