വരുമാനം കുറയുന്ന പശ്ചാത്തലത്തിൽ ഉപഭോഗം കുറയുന്നതിനാൽ 2024 സാന്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി 6.6 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകബാങ്ക്.
ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സന്പദ് വ്യവസ്ഥയാണു ഇന്ത്യയുടേത്. ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ 4.4 ശതമാനം വളർച്ച രേഖപ്പെടുത്തിയ ഇന്ത്യൻ സന്പദ് വ്യവസ്ഥ ഒരു വർഷം മുന്പ് 11.2 ശതമാനവും മുൻ പാദത്തിൽ 6.3 ശതമാനവും ആയിരുന്നു.
മന്ദഗതിയിലുള്ള ഉപഭോഗ വളർച്ചയും വെല്ലുവിളി നിറഞ്ഞ ബാഹ്യ സാഹചര്യങ്ങളും വളർച്ചയെ പരിമിതപ്പെടുത്താൻ സാധ്യതയുണ്ടെന്നു ലോക ബാങ്ക് അതിന്റെ ഇന്ത്യ ഡെവലപ്മെന്റ് അപ്ഡേറ്റിൽ പറഞ്ഞു.
Advertisementവർധിച്ചുവരുന്ന കടമെടുപ്പു ചെലവുകളും മന്ദഗതിയിലുള്ള വരുമാന വളർച്ചയും സ്വകാര്യ ഉപഭോഗ വളർച്ചയെ പിന്നോട്ടടിക്കുമെന്നും കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച ധനസഹായ പദ്ധതികൾ പിൻവലിക്കുന്നതോടെ സർക്കാർ ഉപഭോഗം മന്ദഗതിയിലാകുമെന്നും പ്രതീക്ഷിക്കുന്നതായാണ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.
Advertisementനടപ്പു സാന്പത്തിക വർഷത്തിലെ മൂന്നു ശതമാനത്തിൽനിന്ന് 2024 സാന്പത്തിക വർഷത്തിൽ കറന്റ് അക്കൗണ്ട് കമ്മി 2.1 ശതമാനമായി കുറയുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു.
നടപ്പു സാന്പത്തിക വർഷത്തിൽ പണപ്പെരുപ്പ നിരക്ക് 6.6 ശതമാനത്തിൽനിന്നു 5.2 ശതമാനമായി കുറയുമെന്നും ലോകബാങ്ക് കണക്കുകൂട്ടുന്നു.
യ ുഎസിലെയും യൂറോപ്പിലെയും ബാങ്കുകളുടെ തകർച്ചയും സാന്പത്തിക വിപണിയിലെ സമീപകാല ചാഞ്ചാട്ടവും ഇന്ത്യ ഉൾപ്പെടെ വളർന്നുവരുന്ന വിപണികളിലേക്കുള്ള ഹ്രസ്വകാല നിക്ഷേപ പ്രവാഹത്തിന് തടസമാകുമെന്നും ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.
You must log in to post a comment.