കണ്ണൂർ: കണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ പിടിയിൽ.തമിഴ്‌നാട് ഈറോഡ് സ്വദേശിനിയുമായ മലർ (26), നീലേശ്വരം താനക്കര വിജേഷ് (28), നീലേശ്വരം പേരോൽ സ്വദേശി എം മുസ്തഫ (42) എന്നിവരാണ് പിടിയിലായത്. ബലാത്സംഗത്തിനിരയായ യുവതിയുടെ ബന്ധുവാണ് പിടിയിലായ മലർ.
സംഭവശേഷംതമിഴ്‌നാട്ടിലേക്കു രക്ഷപ്പെട്ട സംഘം സേലത്തെ ഒരു വീട്ടിലെ കൃഷിസ്ഥലത്ത് ജോലി ചെയ്തുവരവെയാണ് പിടിയിലായത്. ആഗസ്റ്റ് 27നാണ് കണ്ണൂർ സിറ്റി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന തമിഴ്‌നാട് ഈറോഡ് സ്വദേശിനിയായ 32കാരിയെ ജോലി ആവശ്യാർഥമെന്ന് വിശ്വസിപ്പിച്ച്കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മലർ ആണ് യുവതിയെകൂട്ടികതക്കൊണ്ടുപോയത്. ജോലി കഴിഞ്ഞ് വൈകീട്ട്ഓട്ടോയിൽമടങ്ങിവരുന്നതിനിടെ മഴ കാരണം കാഞ്ഞിരയിലുള്ളക്വാർട്ടേഴ്‌സിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ജ്യൂസിൽ മയക്കുമരുന്ന് കലർത്തിയ ശേഷമായിരുന്നു പീഡനം.
പിറ്റേന്ന് രാത്രി വരെ ഇവിടെ പാർപ്പിച്ചയുവതിഅബോധാവസ്ഥയിലായതോടെ സംഘം കടന്നുകളയുകയായിരുന്നു. പിടിയിലായ വിജേഷിന്റെ കാമുകിയായ മലരാണ് പ്രതികൾക്ക് തമിഴ്‌നാട്ടിൽ ഒളിസങ്കേതംഒരുക്കിക്കൊടുത്തത്. ഇവരുടെ സ്വദേശത്ത് അന്വേഷണ സംഘം എത്തിയെങ്കിലുംകണ്ടെത്താനായിരുന്നില്ല. തുടർന്നാണ് ഇവർ ജോലിചെയ്യുന്ന സേലത്ത് എത്തികസ്റ്റഡിയിലെടുത്തത്. എസിപിടികെരത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
നേരത്തേപരിചയമുള്ളവരാണ് പീഡനത്തിനു പിന്നിലെന്ന് യുവതി പൊലീസിന് മൊഴിനൽകിയിരുന്നു. നിർമാണ തൊഴിലും ശുചീകരണവും തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പണികൾ ഏറ്റെടുത്തുചെയ്യുന്നവരാണിവർ.
പരാതി നൽകാതിരിക്കാൻ പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. കേസായതോടെതാമസസ്ഥലം പൂട്ടി സംസ്ഥാനംവിട്ട പ്രതികളുടെ പിന്നാലെ പൊലീസുമുണ്ടായിരുന്നു. സംഭവത്തിൽ പരിക്കേറ്റ യുവതി കണ്ണൂർ ജില്ല ആശുപത്രിയിൽചികിത്സയിലാണ്.
You must log in to post a comment.