𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കൊവിഡ് നിയന്ത്രണം പാലിക്കണം: രാഷ്ട്രപതി

ന്യൂഡൽഹി:-കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി താത്കാലികമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്ന് അദ്ദേഹം രാജ്യത്തെ ജനങ്ങളെ ഓർമ്മിപ്പിച്ചു. കൊവിഡ് സാമ്പത്തികമേഖലയെ ബാധിച്ചുവെന്നും എന്നാൽ സാമ്പത്തിക മേഖലയിലെ പ്രതിസന്ധി താത്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക് ജേതാക്കളെ അഭിനന്ദിച്ച രാഷ്ട്രപതി, ടോക്യോ ഒളിംപിക്സിൽ രാജ്യത്തിന്റെ കീർത്തി ഉയർത്തിയ നേട്ടമാണ് കായികതാരങ്ങൾ നേടിയതെന്നും പറഞ്ഞു.