കൊല്ലം:മാരകമയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി ദമ്ബതികള്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കിളികൊല്ലൂര്‍പാല്‍ക്കുളങ്ങര മീനാക്ഷയില്‍ അഭിനാഷ്, പുന്തലത്താഴം ഉദയ മന്ദിരത്തില്‍ അഖില്‍, പേരൂര്‍ സ്വദേശി അജു ,ഭാര്യബിന്‍ഷ എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തുള്ള ലോഡ്ജില്‍ നിന്നുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നും 19 ഗ്രാമോളം എംഡിഎംഎയും 30 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസിപി സക്കറിയാ മാത്യു, സി.ഐ വിനോദ്, എസ്.ഐ അനീഷ്, ഡാന്‍സാഫ് എസ്.ഐ ജയകുമാര്‍ എസ്.സി.പി.ഒ സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
D a
You must log in to post a comment.