കോട്ടയം: മുന്‍ കോണ്‍ഗ്രസ് നേതാവും മഹിള കോണ്‍ഗ്രസ് അധ്യക്ഷയുമായിരുന്ന ലതിക സുഭാഷ് എന്‍സിപിയിലേക്ക്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് പാരമ്ബര്യമുള്ള പാര്‍ട്ടിയാണ് എന്‍സിപിയെന്ന് ലതിക സുഭാഷ് പറഞ്ഞു. പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച ഔദ്യോഗീക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ലതിക സുഭാഷ് കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടി ഓഫീസിന് മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷ്, ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
You must log in to post a comment.