ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചാബ് അധ്യക്ഷനുമായ സുനില്‍ ജാഖര്‍ ബി.ജെ.പിയിലേക്ക്. ജാഖര്‍ ഡല്‍ഹിയിലെത്തി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെ കണ്ടു.[quads id=2]
പാര്‍ട്ടി രാജസ്ഥാനില്‍ ചിന്തന്‍ ശിബിര്‍ നടത്തുന്നതിനിടെയാണ് ഫേസ് ബുക്കിലൂടെ ഗുഡ് ബൈ, ഗുഡ് ലക്ക് കോണ്‍ഗ്രസ് എന്ന് പറഞ്ഞുകൊണ്ട് സുനില്‍ രാജി പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചെന്നിയെ വിമശിച്ചതിന്റെ പേരില്‍ സുനില്‍ ജാഖറിന് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.[quads id=1]
തനിക്കെതിരെ നടപടിക്ക് വഴിയൊരുക്കിയ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ക്കെതിരെ സുനില്‍ രൂക്ഷ വിമര്‍ശനവും നടത്തിയിരുന്നു. കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസിലെ അച്ചടക്ക സമിതി ജാഖറിനെ രണ്ടു വര്‍ഷത്തേക്ക് സസ്‍പെന്‍ഡ് ചെയ്യുകയും എല്ലാ സ്ഥാനങ്ങളില്‍ നിന്ന് മാറ്റുകയും ചെയ്തത്.
[quads id=RndAds]
You must log in to post a comment.