Former Chief Minister Digambar Kamath said that he left the Congress and joined the BJP as per the instructions of God;
sponsored

വെബ്ഡെസ്‌ക്:- ദൈവത്തിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. കോണ്‍ഗ്രസ് വിടില്ലെന്ന മുന്‍ പ്രതിജ്ഞയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ടദൈവം സമ്മതിച്ച പ്രകാരമാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്ന് കാമത്ത് പറഞ്ഞത്.’തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു എന്നത് ശരിയാണ്. എന്നാല്‍ വീണ്ടും ക്ഷേത്രത്തില്‍ പോയി ദൈവത്തെ സമീപിച്ച് പുതിയ തീരുമാനത്തെക്കുറിച്ച് ചോദിച്ചു. ദൈവം സമ്മതിച്ചതിനാലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മികച്ചതെന്ന് തോന്നുന്നത് ചെയ്യൂയെന്നാണ് ദൈവം പറഞ്ഞത്. ‘- കാമത്ത് പറഞ്ഞു.
ഇന്നാണ് മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് മുഖ്യമന്ത്രി കൂടിയായ ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. കാമത്തിനെ കൂടാതെ മുന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ, ഡെലിയാ ലോബോ, രാജേഷ് പല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലൈക്‌സോ സെക്വയ്‌റ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ സഭയില്‍ കോണ്‍ഗ്രസിന് മൂന്ന് എംഎല്‍എമാരായി.നേരത്തെയും മൈക്കല്‍ ലോബോയുടെയും ദിഗംബര്‍ കാമത്തിന്റെയും നേതൃത്വത്തില്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന് ആ ശ്രമം പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു.

sponsored

By Inews

Leave a Reply

%d bloggers like this: