
മലയിൻകീഴിൽ നാല് വയസുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമാണെന്ന് ആരോപണം. പ്ലാങ്ങാട്ടുമുകൾ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ഷവർമ്മ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ഗോവ യാത്രയ്ക്കിടെയാണ് കുട്ടി ഷവർമ്മ കഴിച്ചത്. തുടർന്ന് കുട്ടിക്ക് ശരീരിക അസ്ഥ്വസ്ഥതകൾ അനുഭവപ്പെട്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
You must log in to post a comment.