𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

പുതുവർഷത്തിൽ രണ്ട് വൈറസുകൾ കൂടിചേർന്നുണ്ടാകുന്ന രോഗവസ്‌ഥ ‘ഫ്ലോറോണ’കണ്ടെത്തി, രോഗം കണ്ടെത്തിയത് ഇസ്രായേലിൽ;

വെബ് ഡസ്ക് :-കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടർന്നുപിടിക്കുന്നതിന്റെ ഭീതിയിലാണ് ലോകം. ഇതിന് പിന്നാലെ പുതിയ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്.കൊറോണയും ഇൻഫ്‌ളുവൻസയും ഒരുമിച്ച് വരുന്ന ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണിത്.30 വയസുള്ള ഗർഭിണിക്കാണ് രോഗം കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധന ഫലം ലഭിച്ചപ്പോൾ കൊറോണയും ഇൻഫ്‌ളുവൻസയും പോസറ്റീവായിരുന്നു. ഇവർക്ക് രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് കൂടുതൽ പഠനം നടത്തുകയാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടു വൈറസുകളും ഒരു രോഗികൾകണ്ടെത്തുന്നത് അപൂർവമാണ്. ഇസ്രായേലിൽ ഇൻഫ്‌ളുവൻസ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച മാത്രം 1849 കേസാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച 5,000 പുതിയ കേസുകൾ കണ്ടെത്തി. അതേ സമയം കൊവിഡിനെതിരെയുള്ള നാലാമത്തെ ഡോസ് വാക്‌സിനുകൾ ജനങ്ങൾക്ക് നൽകുന്നത് വെള്ളിയാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്.