തിരു:-രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോവിഡ് വാക്സിനാവാൻ ബയോളജിക്കൽ ഇയുടെ കോർബേവാക്സ് ഒരുങ്ങുന്നു. വാക്സിന്റെ ഒരു ഡോസിന് 250 രൂപ മാത്രമാണ് വില എന്നാണ് റിപ്പോർട്ടുകൾ. രണ്ട് ഡോസുകളുള്ള വാക്സിന് 500 രൂപ മാത്രമേ വിലയാവുകയുള്ളു. വാക്സിൻ നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. വൈകാതെ ഇതിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കോർബേവാക്​സിന് രണ്ട് ഡോസുകൾക്ക് 400 രൂപയിൽ താഴെയായിരിക്കും വിലയെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. അംഗീകാരം ലഭിക്കുന്നതിന്​ മുമ്പ്​ തന്നെ വാക്​സിന്റെ 30 കോടി ഡോസുകൾക്ക്​ കേന്ദ്രസർക്കാർ ഓർഡർ നൽകിയിട്ടുണ്ട്​. വാക്​സിന്റെ ആദ്യ രണ്ട്​ ഘട്ട ക്ലിനിക്കൽ ട്രയലുകളും വിജയകരമായിരുന്നു. അടുത്ത ഏതാനം മാസങ്ങൾക്കുള്ളിൽ വാക്​സിൻ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ നിർമിക്കുന്ന കോവിഷീൽഡ്​ വാക്​സിന്റെ രണ്ട്​ ഡോസുകൾ സംസ്ഥാന സർക്കാറിന്​ 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 1200 രൂപക്കുമാണ്​ നൽകുന്നത്​. ഭാരത്​ ബയോടെകി​ന്റെ കോവാക്​സിൻ 800 രൂപക്കും 2400 രൂപക്കുമാണ്​ നൽകുന്നത്​. സ്​പുട്​നിക്​ വാക്​സിന്റെ ഒരു ഡോസിന്​ 995 രൂപയാണ്​ വില.

By Inews

Leave a Reply Cancel reply

Exit mobile version
%%footer%%